---
title: "എം.എൽ.എ ഇടപെട്ടു; ചോറോട് മേൽപാലത്തിലെ കുഴികൾ അടയ്ക്കാൻ തുടങ്ങി"
english_title: "MLA intervened; The potholes on the Chorode flyover have started to be sealed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55362/mla-intervened-the-potholes-on-the-chorode-flyover-have-started-to-be-sealed"
published_at: "2022-07-16T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2a3ca4a1bc_chorrod.jpg"
keywords: []
---

# എം.എൽ.എ ഇടപെട്ടു; ചോറോട് മേൽപാലത്തിലെ കുഴികൾ അടയ്ക്കാൻ തുടങ്ങി

> **Lead Summary:** **വടകര: **ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന ചോറോട് മേൽപാലത്തിലെ കുഴികൾ അടക്കാൻ തുടങ്ങി. ദിവസങ്ങളായി മേൽപാലത്തിലെ കുഴികാരണം കൈ നാട്ടിക്കും പുഞ്ചിരിമില്ലിനുമിടയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

## Article Content

**വടകര: **ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന ചോറോട് മേൽപാലത്തിലെ കുഴികൾ അടക്കാൻ തുടങ്ങി. ദിവസങ്ങളായി മേൽപാലത്തിലെ കുഴികാരണം കൈ നാട്ടിക്കും പുഞ്ചിരിമില്ലിനുമിടയിൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.

കാലവർഷമായതിനാൽ കുഴികളിൽ വെള്ളം നിറഞ്ഞു വാഹന അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യമാണിവിടെ. സംഭവം ശ്രദ്ധയിൽപെട്ടയുടൻ ദേശീയ പാത അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ താത്കാലിക പരിഹാരമെന്ന നിലയിൽ കുഴി അടക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു എന്ന് കെ.കെ.രമ എം.എൽ.എ അറിയിച്ചു.

മഴ കനത്തതോടെ മേൽപാലത്തിൽ വലിയ കുഴികളാണ് രൂപപ്പെട്ടത്. പ്രവർത്തി ഉടൻ പൂർത്തികരിക്കുമെന്ന് ദേശീയപാത ഉദ്യോഗസ്ഥർ അറിയിച്ചതായും എം. എൽ.എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55362/mla-intervened-the-potholes-on-the-chorode-flyover-have-started-to-be-sealed)