---
title: "വടകരയിൽ ഗതാഗത കുരുക്കിന് ശമനമില്ല; യാത്രക്കാർ വലയുന്നു "
english_title: "There is no relief to the traffic jam in Vadakara; Passengers are stranded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55390/there-is-no-relief-to-the-traffic-jam-in-vadakara-passengers-are-stranded"
published_at: "2022-07-16T18:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2bd65ef889_TRAFFIC.jpg"
keywords: []
---

# വടകരയിൽ ഗതാഗത കുരുക്കിന് ശമനമില്ല; യാത്രക്കാർ വലയുന്നു 

> **Lead Summary:** **വടകര: **ദേശീയപാത 66 6 വരെയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വടകര നഗരത്തിൽ പണി പുരോഗമിക്കുമ്പോൾ ഗതാഗതകുരുക്കിനും ശമനമില്ല.മഴ കൂടി കനത്തതോടെ ഗതാഗത കുരുക്കിനൊപ്പം അപകടങ്ങളും കൂടുന്നു.പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകൾ മഴക്കാലത്ത് ഉണ്ടാക്കുന്ന അപകടങ്ങൾ സാധ്യതയേറെയാണ്.

## Article Content

**വടകര: **ദേശീയപാത 66 6 വരെയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വടകര നഗരത്തിൽ പണി പുരോഗമിക്കുമ്പോൾ ഗതാഗതകുരുക്കിനും ശമനമില്ല.മഴ കൂടി കനത്തതോടെ ഗതാഗത കുരുക്കിനൊപ്പം അപകടങ്ങളും കൂടുന്നു.പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡുകൾ മഴക്കാലത്ത് ഉണ്ടാക്കുന്ന അപകടങ്ങൾ സാധ്യതയേറെയാണ്.

പലപ്പോഴും കൈനാട്ടിയിൽ നിന്നും തുടങ്ങി അടക്കത്തെരുവ് ജംഗ്ഷൻ വരെ ഗതാഗത കുരുക്ക് നീളുന്നതിനാൽ സമയക്രമം പാലിക്കാനാകാതെ ബസ് ജീവനക്കാരും ബുദ്ധിമുട്ടിലാവുന്നുണ്ട്.ഇത് വിദ്യാർത്ഥികൾ ഉൾപ്പടെ ദിനം പ്രതി ജോലിയ്ക്ക് പോകുന്നവരെയും വലക്കുന്നുണ്ട് .വടകര-തലശ്ശേരി, കോഴിക്കോട്-കണ്ണൂർ, വടകര-നാദാപുരം-കുറ്റ്യാടി തുടങ്ങിയ റൂട്ടുകളിലേക്കുള്ള ബസുകളാണ് പ്രധാനമായും ഇതുവഴി പോകുന്നത്.

**

വടകരയിൽനിന്ന് സർവീസ് സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ വലിയൊരു ഭാഗം ബസുകൾ ഈ റൂട്ടുകളിലേക്കുള്ളതാണ്.അരമണിക്കൂർമുതൽ ഒരുമണിക്കൂർവരെ കുരുക്കിൽപ്പെടുന്നതിനാൽ പലപ്പോഴും പല സർവീസുകളും ഒഴിവാക്കേണ്ടിവരുന്നു.

അനാസ്ഥയുടെ ഇരകൾ...പൊതുമരാമത്ത് മന്ത്രിയും ഉദ്യോഗസ്ഥരും ഇത് കാണുന്നില്ലെ... **എന്ന തരത്തിൽ അടക്കത്തെരുവിൽ രൂപപ്പെട്ട കുഴികൾ മത്സ്യ തൊഴിലാളികളെ ബാധിക്കുന്നു എന്ന് കാണിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.അധികാരികൾ ഉടനെ കണ്ണു തുറന്നില്ലെങ്കിൽ ഈ കുഴികൾ അപകട കുഴിയായി മാറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55390/there-is-no-relief-to-the-traffic-jam-in-vadakara-passengers-are-stranded)