---
title: "സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം- രമേശി ചെന്നിത്തല"
english_title: "Collective effort is essential to save the cooperative movement- Ramesh Chennithala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55403/collective-effort-is-essential-to-save-the-cooperative-movement-ramesh-chennithala"
published_at: "2022-07-16T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2ca4e412c6_CHENNITTHALA.jpg"
keywords: []
---

# സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമം അനിവാര്യം- രമേശി ചെന്നിത്തല

> **Lead Summary:** **ആയഞ്ചേരി: **കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തെ നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഹകരണ പ്രസ്ഥാനത്ത സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ആവശ്യമാണ്. ആര്‍ ബി ഐയുടെ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ അത് സഹകരണ പ്രസ്ഥാനത്തെ സാരമായി ബാധിക്കും. സാധാരണക്കാരന് മാത്രമല്ല മാറി മാറി വരുന്ന സര്‍ക്കാരുകളേയും സഹകരണ പ്രസ്ഥാനങ്ങള്‍ സഹായിക്കുന്നുണ്ട്.

## Article Content

**ആയഞ്ചേരി: **കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തെ നിലനിര്‍ത്താന്‍ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഹകരണ പ്രസ്ഥാനത്ത സംരക്ഷിക്കേണ്ടത് എല്ലാവരുടേയും ആവശ്യമാണ്. ആര്‍ ബി ഐയുടെ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ അത് സഹകരണ പ്രസ്ഥാനത്തെ സാരമായി ബാധിക്കും. സാധാരണക്കാരന് മാത്രമല്ല മാറി മാറി വരുന്ന സര്‍ക്കാരുകളേയും സഹകരണ പ്രസ്ഥാനങ്ങള്‍ സഹായിക്കുന്നുണ്ട്.

കടത്തനാട് പ്രവാസി ഫാമിലി വെല്‍ഫയര്‍ ആന്റ് ഡവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി(കാപ്‌കോസ്)യുടെ ആയഞ്ചേരി ശാഖ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റി പ്രസിഡന്റ് അഡ്വ ഐ മൂസ്സ അധ്യക്ഷത വഹിച്ചു. സെക്രട്ടരി പി കെ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കെ മുരളീധരന്‍ എം പി മുഖ്യ പ്രഭാഷണം നടത്തി. പ്രവാസികള്‍,ഉന്നത വിജയികളായ വിദ്യാര്‍ത്ഥികള്‍,വ്യാപാരികള്‍,സഹകാരികള്‍ ഉള്‍പ്പെടെ വിവിധ തുറകളിലുള്ളവരെ ആദരിച്ചു. കെ പി കുഞ്ഞമ്മദ്കുട്ടി എം എല്‍ എ,പഞ്ചായത്ത് പ്രസിഡന്റ് കാട്ടില്‍ മൊയ്തു,ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.

ആദ്യ. നിക്ഷേപം കെ പി പസി സി ജനറല്‍ സെക്രട്ടരി എന്‍ സുബ്രഹ്‌മണ്യന്‍ സ്വീകരിച്ചു. സഹകരണ ഇന്‍സ്പക്ടര്‍ ഒ എം ബിന്ദു ലോക്കര്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ഇന്‍സ്പക്ടര്‍ സന്തോഷ്‌കുമാര്‍ ആദ്യ എസ് ബി അക്കൗണ്ട് സ്വീകരിച്ചു.

നൊച്ചാട്ട് കുഞ്ഞബ്ദുല്ല വ്യാപാരികളെ ആദരിച്ചു. തേറത്ത് കുഞ്ഞികൃഷ്ണന്‍ ,രമേശന്‍ നൊച്ചാട് ഉള്‍പ്പെടെ വിവിധ പാര്‍ട്ടി പ്രതിനിധികള്‍,സഹകാരികള്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55403/collective-effort-is-essential-to-save-the-cooperative-movement-ramesh-chennithala)