---
title: "ഫാസിസ്റ്റ് ഭീഷണി നേരിടാൻ മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യം: പി പി സുനീർ"
english_title: "Unity of secular forces essential to counter fascist menace: PP Suneer"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55421/unity-of-secular-forces-essential-to-counter-fascist-menace-pp-suneer"
published_at: "2022-07-16T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2d8e72ce67_sammelanam.jpg"
keywords: []
---

# ഫാസിസ്റ്റ് ഭീഷണി നേരിടാൻ മതേതര ശക്തികളുടെ യോജിപ്പ് അനിവാര്യം: പി പി സുനീർ

> **Lead Summary:** **വില്ല്യാപ്പള്ളി: **ദേശീയ രാഷ്ട്രീയത്തിൽ സംഘ പരിവാർ ശക്തികൾ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണി നേരിടുന്നതിന് മതേതര-ജനാധിപത്യ ശക്തികളുടെ യോജിപ്പ് അനിവാര്യമാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീർ പറഞ്ഞു.

## Article Content

**വില്ല്യാപ്പള്ളി: **ദേശീയ രാഷ്ട്രീയത്തിൽ സംഘ പരിവാർ ശക്തികൾ ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണി നേരിടുന്നതിന് മതേതര-ജനാധിപത്യ ശക്തികളുടെ യോജിപ്പ് അനിവാര്യമാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീർ പറഞ്ഞു.

ബി ജെ പി ഭരണത്തിൽ ഇന്ത്യയുടെ ദേശീയതയും മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി വില്ല്യാപ്പള്ളിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എം എൽ എ, പി സുരേഷ് ബാബു, ജിതേഷ് കണ്ണപുരം, അജയ് ആവള, കെ കെ കുമാരൻ മാസ്റ്റർ, കോറോത്ത് ശ്രീധരൻ, ഒ കെ രവീന്ദ്രൻ മാസ്റ്റർ, ചന്ദ്രൻ പുതുക്കുടി, വി ബാലൻ മാസ്റ്റർ, എൻ എം രാജീവൻ , കേളോത്ത് സുനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55421/unity-of-secular-forces-essential-to-counter-fascist-menace-pp-suneer)