---
title: "ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി മന്ത്രി റിയാസ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു"
english_title: "Minister Riyaz inaugurated the ambulance service"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5543/minister-riyaz-inaugurated-the-ambulance-service"
published_at: "2021-10-16T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ab964e709c_dyfi - aumbulaence .jpg"
keywords: []
---

# ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി മന്ത്രി റിയാസ് ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു

> **Lead Summary:** **വടകര: **പൊതുസേവനത്തിനായി സമര്‍പ്പിത ജീവിതം മാറ്റിവെച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്അഭിമാന നിമിഷങ്ങള്‍. ജനകീയ പങ്കാളിത്തോടെ ഡിവൈഎഫ്‌ഐ നടക്കുത്താഴെ മേഖലയുടെ ആംബുലന്‍സ് സര്‍വ്വീസ് ടൂറിസം പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.

## Article Content

**വടകര: **പൊതുസേവനത്തിനായി സമര്‍പ്പിത ജീവിതം മാറ്റിവെച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്അഭിമാന നിമിഷങ്ങള്‍. ജനകീയ പങ്കാളിത്തോടെ ഡിവൈഎഫ്‌ഐ നടക്കുത്താഴെ മേഖലയുടെ ആംബുലന്‍സ് സര്‍വ്വീസ് ടൂറിസം പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു.

എസ് എസ് എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ മികച്ച ജയം നേടിയവര്‍ക്കുള്ള സമ്മാനദാനം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ വി ലേഖ നിര്‍വഹിച്ചു. സിപിഐ(എം) ലോക്കല്‍ സെക്രട്ടറി പി കെ ശശി അധ്യക്ഷത വഹിച്ചു. വിവേക് സ്വാഗതം പറഞ്ഞു.

ഡിവൈഎഫ്്‌ഐ ബ്ലോക്ക് സെക്രട്ടറി എന്‍ കെ അഖിലേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ആക്രിപെറുക്കിയും ബിരായാണി ഫെസ്റ്റ് നടത്തിയും സമ്മാന നിധി മത്സരം സംഘടിപ്പിച്ചു മത്സ്യകൃഷി ചെയ്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആംബുലന്‍സിനായി 18 ലക്ഷം രൂപയാണ് സമാഹരിച്ചത്. കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി വടകര ജില്ലാ ആശുപത്രിയിലേക്ക് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്ക് ഉച്ചഭക്ഷണം നല്‍കി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5543/minister-riyaz-inaugurated-the-ambulance-service)