---
title: "ദീൻദയാൽ; തപാൽവകുപ്പ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു   "
english_title: "Deendayal; Applications are invited for the Department of Posts Scholarship Scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55470/deendayal-applications-are-invited-for-the-department-of-posts-scholarship-scheme"
published_at: "2022-07-17T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3975359540_apply.jpg"
keywords: []
---

# ദീൻദയാൽ; തപാൽവകുപ്പ് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു   

> **Lead Summary:** **വടകര: **തപാൽസ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തപാൽവകുപ്പ് സംഘടിപ്പിക്കുന്ന ‘ദീൻദയാൽ സ്പർശ് യോജന’ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയനവർഷത്തിൽ കേരള തപാൽ സർക്കിളിലെ 40 വിദ്യാർഥികൾക്ക് 6000 രൂപവീതം സ്കോളർഷിപ്പ് തുക നൽകും.

## Article Content

**വടകര: **തപാൽസ്റ്റാമ്പുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി തപാൽവകുപ്പ് സംഘടിപ്പിക്കുന്ന ‘ദീൻദയാൽ സ്പർശ് യോജന’ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയനവർഷത്തിൽ കേരള തപാൽ സർക്കിളിലെ 40 വിദ്യാർഥികൾക്ക് 6000 രൂപവീതം സ്കോളർഷിപ്പ് തുക നൽകും.

ആറാംക്ലാസ് മുതൽ ഒമ്പതാംക്ലാസ് വരെ പഠിക്കുന്നതും അവസാനപരീക്ഷയിൽ 60 ശതമാനം മാർക്ക് (പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് അഞ്ച് ശതമാനം ഇളവ്) നേടിയതും സ്കൂൾ ഫിലാറ്റലിക് ക്ലബ് മെമ്പർ അല്ലെങ്കിൽ കേരള തപാൽ സർക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിൽ ഫിലാറ്റലിക് അക്കൗണ്ട് ഉള്ളതുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ക്വിസ്, ഫിലാറ്റലി പ്രോജക്ട്‌ എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്.

ആദ്യഘട്ട ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, വടകര പോസ്റ്റൽഡിവിഷൻ, വടകര, 673101 എന്ന മേൽവിലാസത്തിൽ 31നകം രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റിൽ സമർപ്പിക്കണം.

അപേക്ഷാഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും [www.keralapost.gov.in ](www.keralapost.gov.in)എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 8714625221, 7025108106.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55470/deendayal-applications-are-invited-for-the-department-of-posts-scholarship-scheme)