---
title: "കുറ്റ്യാടി പുഴയില്‍  അനധികൃത മത്സ്യ ബന്ധനം വ്യാപകമാകുന്നു"
english_title: "Illegal fishing is rampant in the Kuttyadi river"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5549/illegal-fishing-is-rampant-in-the-kuttyadi-river"
published_at: "2021-10-16T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ac03c32876_kuttiyadi rever photo .jpg"
keywords: []
---

# കുറ്റ്യാടി പുഴയില്‍  അനധികൃത മത്സ്യ ബന്ധനം വ്യാപകമാകുന്നു

> **Lead Summary:** **വടകര: **കുറ്റ്യാടി പുഴയില്‍ അനധികൃത മത്സ്യ ബന്ധനം തകൃതിയാകുന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ പ്രധാന നദിയായ കുറ്റ്യാടി പുഴയിലാണ് രാത്രികാല അനധികൃത മത്സ്യബന്ധനം സജീവമാകുന്നത് . തീവ്രതയേറിയ ലൈറ്റ്, കൃത്യമായ കണ്ണി അകലമില്ലാത്ത വലകള്‍ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് വര്‍ദ്ധിച്ചത്.

## Article Content

**വടകര: **കുറ്റ്യാടി പുഴയില്‍ അനധികൃത മത്സ്യ ബന്ധനം തകൃതിയാകുന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ പ്രധാന നദിയായ കുറ്റ്യാടി പുഴയിലാണ് രാത്രികാല അനധികൃത മത്സ്യബന്ധനം സജീവമാകുന്നത് . തീവ്രതയേറിയ ലൈറ്റ്, കൃത്യമായ കണ്ണി അകലമില്ലാത്ത വലകള്‍ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് വര്‍ദ്ധിച്ചത്.

തുറയൂര്‍ ,പയ്യോളി താഴെ അങ്ങാടി ,തിരുവള്ളൂര്‍ , മണിയൂര്‍ അട്ടക്കുണ്ട് , കരുവഞ്ചേരി മേഖലകളിലാണ് സജ്ജീവമായി അനധികൃത മത്സ്യ ബന്ധനം നിര്‍ബാധം തുടരുന്നത് . ഇടയ്ക്ക് പരിശോധന ശക്തമായിരുന്നപ്പോള്‍ ഇത്തരം മത്സ്യബന്ധത്തിന് തട വീണിരുന്നു. പരിശോധന നിലച്ചതോടെ ഇത്തരക്കാര്‍ വീണ്ടും സജീവമായി. ഇതോടെ പരമ്പരാഗത ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ വരുമാനവും ഇടിച്ചിട്ടുണ്ട്.

പുഴയിലെ ഒഴുക്ക് കുറയുകയും , വെള്ളം തളിഞ്ഞ സാഹചര്യവും മുതലെടുത്താണ് ടോര്‍ച്ചു ഉപയോഗിച്ചുള്ള മീന്‍ പിടുത്തം . അതീവ ലൈറ്റ് ഉപയോഗിച്ചും കോരുവലയും ചെറിയ നെറ്റുകളും ഇവിടങ്ങളില്‍ ഉപയോഗിക്കുന്നുണ്ട് . മുട്ടയിട്ടതും , പൂര്‍ണ വളര്‍ച്ചയെത്താത്തതും ആയ കരിമീന്‍ ഉള്‍പ്പടെ ഉള്ള വിവിധ മത്സ്യങ്ങളെ പിടിക്കുന്നത് രാത്രികാലങ്ങളില്‍ വ്യാപകമായിഉണ്ടെന്നാണ് ഉള്‍നാടന്‍ മത്സ്യ തൊഴിലാളികള്‍ പറയുന്നത് .

ഇതിനായി ജില്ലയിലെ പലയിടങ്ങളില്‍ നിന്നും സംഘം എത്താറുണ്ട് . മണല്‍ കടത്ത് സംഘങ്ങളും ഇതിനു കൂട്ടുപിടിക്കുന്നതാണ് സമീപ കാലങ്ങളില്‍ ഇത് വര്‍ധിക്കാന്‍ കാരണം . പൊതു ജലാശയത്തില്‍ പിടിക്കാവുന്ന കരിമീനിന്റെ കുറഞ്ഞ വലിപ്പം 10 സെ മി ആണെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് മീന്‍ പിടുത്തം . പുഴയെ ആശ്രയിച്ചു ജീവിക്കുന്ന തൊഴിലാളികള്‍ ഫിഷറീഷ് വകുപ്പുമായി ബന്ധപെട്ടു പരാതികള്‍ ഏറെ പറഞ്ഞെങ്കിലും രാത്രികാല പെട്രോളിംഗ് കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം .

പരിശോധനകള്‍ക്കായി എന്‍ജിന്‍ ഉള്‍പ്പെടെ ഉള്ള ബോട്ട് ഫിഷറീഷ് വകുപ്പിന് ഒരുക്കി നല്‍കാനും പുഴയില്‍ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളികള്‍ തയ്യാറെങ്കിലുംനിയമങ്ങളെ കാറ്റില്‍ പറത്തി തുടരുന്ന അനധികൃത മത്സ്യ ബന്ധനം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണ് . 

പ്രജനന സമയങ്ങളിലെ മത്സ്യങ്ങളുടെ സഞ്ചാര പഥത്തെ തടസപ്പെടുത്തി മീന്‍ പിടിക്കുന്നതും , അനധികൃത ഉത്പന്നങ്ങളുടെ സഹായത്താല്‍ മീന്‍ പിടിക്കുന്നതുമുള്‍പ്പെടെ കേരള അക്വാ കള്‍ച്ചര്‍ ആന്‍ഡ് ഇന്‍ ലാന്‍ഡ് ഫിഷിങ് ആക്ട് 2010 പ്രകാരം നിരോധിക്കുകയും പിഴയും, തടവും ലഭിക്കാവുന്ന കുറ്റവുമാണ് . നിയമങ്ങളെ കാറ്റില്‍ പറത്തി ജലാശയങ്ങളിളെ മത്സ്യ സമ്പത് വ്യവസ്ഥക്ക് വെല്ലുവിളിയാകുന്ന ഇത്തരം കുറ്റ കൃത്യങ്ങളെ തടയിടാന്‍ ഫിഷറീസ് , പോലീസ് , തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാക്കൂ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5549/illegal-fishing-is-rampant-in-the-kuttyadi-river)