---
title: "നികത്തിയ കുഴികൾ പഴയപടി; ഗതാഗതകുരുക്കിന് മാറ്റമില്ല "
english_title: "Filled pits are undone; No change to traffic jams"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55538/filled-pits-are-undone-no-change-to-traffic-jams"
published_at: "2022-07-17T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d40675788a9_kuzhi.jpg"
keywords: []
---

# നികത്തിയ കുഴികൾ പഴയപടി; ഗതാഗതകുരുക്കിന് മാറ്റമില്ല 

> **Lead Summary:** **വടകര : **ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന ചോറോട് മേൽപ്പാലത്തിലെ കുഴികൾ ദേശീയപാത അധികൃതർ ശനിയാഴ്ച പകൽ താത്‌കാലികമായി ക്വാറിവേസ്റ്റ്‌ ഉപയോഗിച്ച് നികത്തി. വൈകുന്നേരംപെയ്ത കനത്തമഴയിൽ നികത്തിയത് ഉൾപ്പെടെ ഒലിച്ചുപോയി കുഴികൾ പഴയപടിയായി.

## Article Content

**വടകര : **ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന ചോറോട് മേൽപ്പാലത്തിലെ കുഴികൾ ദേശീയപാത അധികൃതർ ശനിയാഴ്ച പകൽ താത്‌കാലികമായി ക്വാറിവേസ്റ്റ്‌ ഉപയോഗിച്ച് നികത്തി. വൈകുന്നേരംപെയ്ത കനത്തമഴയിൽ നികത്തിയത് ഉൾപ്പെടെ ഒലിച്ചുപോയി കുഴികൾ പഴയപടിയായി.

ദിവസങ്ങളായി മേൽപ്പാലത്തിലെ കുഴികൾകാരണം കൈനാട്ടിക്കും പുഞ്ചിരിമില്ലിനുമിടയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. കാലാവർഷമായതിനാൽ കുഴികളിൽ വെള്ളം നിറഞ്ഞ്‌ വാഹനാപകടവും പതിവാണ്. കെ.കെ. രമ എം.എൽ.എ. ഇടപെട്ടതിനെത്തുടർന്ന് കുഴിയടയ്ക്കാനുള്ള നടപടികൾ ദേശീയപാതാ അധികൃതർ സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55538/filled-pits-are-undone-no-change-to-traffic-jams)