---
title: "ടി. കെ. കെ നമ്പ്യാർ അനുസ്മരണം നടത്തി "
english_title: "T. K. K Nambiar conducted the commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55543/t-k-k-nambiar-conducted-the-commemoration"
published_at: "2022-07-17T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d40ab4eac1e_anusmaranam.jpg"
keywords: []
---

# ടി. കെ. കെ നമ്പ്യാർ അനുസ്മരണം നടത്തി 

> **Lead Summary:** **വടകര: **സാഹിത്യ നിരൂപകനും എഴുത്തുകാരനുമായിരുന്ന ടി. കെ. കെ നമ്പ്യാർ അനുസ്മരണം തോടന്നൂർ അമ്പലമുക്ക് സ്നേഹ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **സാഹിത്യ നിരൂപകനും എഴുത്തുകാരനുമായിരുന്ന ടി. കെ. കെ നമ്പ്യാർ അനുസ്മരണം തോടന്നൂർ അമ്പലമുക്ക് സ്നേഹ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തി. മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. കെ അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡണ്ട് ആർ. പി. രാമചന്ദ്രൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ പാരമ്പര്യ വൈദ്യർ ശ്രീ കരിങ്കയിൽ കുഞ്ഞിക്കണ്ണൻ വൈദ്യരെ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സി ഷീബ പൊന്നാട അണിയിച്ച് ആദരിച്ചു.

എസ് എസ് എൽ. സി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ടി. കെ. കെ സ്മാരക മൊമൻഡോ മകൻ മോഹനൻ മാസ്റ്റർ വിതരണം ചെയ്തു. ടി. ദാമോദരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.

വാർഡ് മെമ്പർ ഷഹബത്ത് ജൂണ. ഇടവലത്ത് കൃഷ്ണൻ മാസ്റ്റർ, പി. എം വിശ്വനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ചു. എൻ. കെ പ്രദീപൻ സ്വാഗതവും പി. പി. സദാനന്ദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55543/t-k-k-nambiar-conducted-the-commemoration)