---
title: "ഹരിത വനിതാവേദി ആരോഗ്യ ക്ലാസ്സും,ബോധവൽക്കരണവും സംഘടിപ്പിച്ചു"
english_title: "Harita Vanitavedi organized health class and awareness"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55548/harita-vanitavedi-organized-health-class-and-awareness"
published_at: "2022-07-17T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d41097060dc_haritha.jpg"
keywords: []
---

# ഹരിത വനിതാവേദി ആരോഗ്യ ക്ലാസ്സും,ബോധവൽക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** **ഓർക്കാട്ടേരി : **ഹരിത കുറിഞ്ഞാലിയോടിന്റെ വനിതാ സംഘടനയായ ഹരിത വനിതാവേദി ആരോഗ്യ ക്ലാസും,കൗമാരപ്രായക്കാർക്കായുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു.വാർഡ് മെമ്പർ പികെ സനൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ഓർക്കാട്ടേരി : **ഹരിത കുറിഞ്ഞാലിയോടിന്റെ വനിതാ സംഘടനയായ ഹരിത വനിതാവേദി ആരോഗ്യ ക്ലാസും,കൗമാരപ്രായക്കാർക്കായുള്ള ബോധവൽക്കരണവും സംഘടിപ്പിച്ചു.വാർഡ് മെമ്പർ പികെ സനൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

വനിതാവേദി പ്രസിഡന്റ് സിന്ധു ഷാജൻ അധ്യക്ഷത വഹിച്ചു.കോഴിക്കോട് കോർപ്പറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി ബിജു ക്ലാസ് അവതരിപ്പിച്ചു.പരിപാടിയിൽ വടകര ബ്ലോക്ക് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി തിരഞ്ഞെടുത്ത ശശി മാസ്റ്ററെ ഹരിത ക്ലബ്ബ് പ്രസിഡന്റ് എംഎം ബിജു ആദരിച്ചു.

വനിതാവേദി സെക്രട്ടറി രമിന ബിജു സ്വാഗതം പറഞ്ഞു. ചടങ്ങിൽ വനിതാവേദി ട്രഷറർ ഗീതാ സജീവൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55548/harita-vanitavedi-organized-health-class-and-awareness)