---
title: "കെ റെയില്‍ വിരുദ്ധ മാര്‍ച്ച്  വടകരയിലെത്തി "
english_title: "anti k - rail project movement led by kk rama mla - oppostion leader state "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5556/anti-k-rail-project-movement-led-by-kk-rama-mla-oppostion-leader-state"
published_at: "2021-10-16T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ac6682f6d5_k rail march .jpg"
keywords: []
---

# കെ റെയില്‍ വിരുദ്ധ മാര്‍ച്ച്  വടകരയിലെത്തി 

> **Lead Summary:** **വടകര**: പ്രതികൂലമായ കാലവസ്ഥയിലും കെ കെ രമ എംഎല്‍എ നയിക്കുന്ന കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് നഗരത്തിലേക്ക് പ്രവേശിച്ചു. ഇന്ന് വൈകീട്ട് കുഞ്ഞിപ്പള്ളിയില്‍ ആരംഭിച്ച് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. 200 ഓളം സ്ഥിരം ജാഥാ അംഗങ്ങള്‍ പങ്കാളികളായ ജനകീയ മാര്‍ച്ചിന് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അപര്‍പ്പിച്ചു.

## Article Content

**വടകര**: പ്രതികൂലമായ കാലവസ്ഥയിലും കെ കെ രമ എംഎല്‍എ നയിക്കുന്ന കെ റെയില്‍ വിരുദ്ധ ജനകീയ മാര്‍ച്ച് നഗരത്തിലേക്ക് പ്രവേശിച്ചു. ഇന്ന് വൈകീട്ട് കുഞ്ഞിപ്പള്ളിയില്‍ ആരംഭിച്ച് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. 200 ഓളം സ്ഥിരം ജാഥാ അംഗങ്ങള്‍ പങ്കാളികളായ ജനകീയ മാര്‍ച്ചിന് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അപര്‍പ്പിച്ചു.

മുക്കാളി, കണ്ണൂക്കര, നാദാപുരം റോഡ്, കൈനാട്ടി, ചോറോട് ഗെയ്റ്റ് , പെരുവാട്ടുംതാഴ എന്നിവടങ്ങളില്‍ മാര്‍ച്ചിന് സ്വീകരണം നല്‍കി. സംസ്ഥാനത്ത് ആദ്യമായി കെ റെയില്‍ പദ്ധതിക്കെതിരെ എംഎല്‍എ നേരിട്ട് മുന്നിട്ടറങ്ങി പ്രക്ഷോഭം നയിക്കുന്നു എന്നതും വടകരയിലെ യുഡിഎഫ് - ആര്‍എംപി പ്രവര്‍ത്തകരുടെ ആവേശം ഇരിട്ടിയാക്കുകയാണ്.

ജനകീയ മാര്‍ച്ചിന്റെ സമാപന പൊതുസമ്മേളനം അല്‍പ്പ സമയത്തിനകം വടകര കോട്ടപറമ്പില്‍ നടക്കും . പൊതുയോഗം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എംപി , അഡ്വ കെ പ്രവീണ്‍ കുമാര്‍ , എന്‍ വേണു, ടിടി ഇസ്മായില്‍ എന്നിവര്‍ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5556/anti-k-rail-project-movement-led-by-kk-rama-mla-oppostion-leader-state)