---
title: "വടകര ഗവൺമെൻ്റ് ആശുപത്രി ശോചനീയാവസ്ഥ; സർക്കാർ അടിയന്തരമായി ഇടപെടുക-ആർ.എം.പി.ഐ"
english_title: "Vadakara Government Hospital Sadness Govt to intervene urgently -RMPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55568/vadakara-government-hospital-sadness-govt-to-intervene-urgently-rmpi"
published_at: "2022-07-17T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d42a70b27dd_rmpi.jpg"
keywords: []
---

# വടകര ഗവൺമെൻ്റ് ആശുപത്രി ശോചനീയാവസ്ഥ; സർക്കാർ അടിയന്തരമായി ഇടപെടുക-ആർ.എം.പി.ഐ

> **Lead Summary:** **വടകര:** മരുന്ന് ദൗർലഭ്യവും വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ വേണ്ടത്ര ഡോക്ടർ മാരില്ലാത്തതടക്കമുള്ള വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടമെന്ന് ആർ.എം.പി.ഐ നടക്കുതാഴ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

## Article Content

**വടകര:** മരുന്ന് ദൗർലഭ്യവും വിവിധ ഡിപ്പാർട്ടുമെൻ്റുകളിൽ വേണ്ടത്ര ഡോക്ടർ മാരില്ലാത്തതടക്കമുള്ള വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടമെന്ന് ആർ.എം.പി.ഐ നടക്കുതാഴ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കെ.കെ.രമ എംഎൽഎക്കെതിരെ സി.പി.എം നടത്തുന്ന ആസൂത്രിത ആക്രമണങ്ങൾക്കെതിരെ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമ്മേളനം ആർ.എം.പി.ഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.കെ.സിബി ഉദ്ഘാടനം ചെയ്തു.

പി.എം. വിനു, ആർ.റിജു, എ.പി ഷാജിത്ത്, വി.ടി.നാണു. എന്നിവർ സംസാരിച്ചു ശരണ്യ വാഴയിൽ സെക്രട്ടറിയും വിനോദൻ മേപ്പയിൽ ചെയർമാനും നിഖിൽ ഒ.പി ട്രഷററും ആയി 15 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55568/vadakara-government-hospital-sadness-govt-to-intervene-urgently-rmpi)