---
title: "ആരോഗ്യ, വിദ്യാഭ്യാസ,കാര്‍ഷിക മേഖലയെ ഉന്നതിയിലെത്തിക്കാന്‍ കേരള സര്‍ക്കാറിന് കഴിഞ്ഞു - ഇ കെ വിജയന്‍ എം എല്‍ എ "
english_title: "Kerala government has managed to take the health, education and agriculture sector to the top -- EK Vijayan MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55591/kerala-government-has-managed-to-take-the-health-education-and-agriculture-sector-to-the-top-ek-vijayan-mla"
published_at: "2022-07-17T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4480a9da75_cpim2.jpg"
keywords: []
---

# ആരോഗ്യ, വിദ്യാഭ്യാസ,കാര്‍ഷിക മേഖലയെ ഉന്നതിയിലെത്തിക്കാന്‍ കേരള സര്‍ക്കാറിന് കഴിഞ്ഞു - ഇ കെ വിജയന്‍ എം എല്‍ എ 

> **Lead Summary:** **വില്യാപ്പള്ളി:** ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന് കഴിഞ്ഞെന്നും, മറ്റൊരു സംസ്ഥാനത്തിലും കേരളത്തിലേത് പോലുള്ള സൗജന്യ വിദ്യാഭ്യാസമില്ലെന്നും ഇ കെ വിജയന്‍ എംഎല്‍എ പറഞ്ഞു. വരും തലമുറയെ സംരക്ഷിക്കാനുതകും വിധമാണ് കാര്‍ഷിക പദ്ധതികള്‍ക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കുന്നത്.

## Article Content

**വില്യാപ്പള്ളി:** ആരോഗ്യ, വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാറിന് കഴിഞ്ഞെന്നും, മറ്റൊരു സംസ്ഥാനത്തിലും കേരളത്തിലേത് പോലുള്ള സൗജന്യ വിദ്യാഭ്യാസമില്ലെന്നും ഇ കെ വിജയന്‍ എംഎല്‍എ പറഞ്ഞു. വരും തലമുറയെ സംരക്ഷിക്കാനുതകും വിധമാണ് കാര്‍ഷിക പദ്ധതികള്‍ക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കുന്നത്.

കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം നിയന്ത്രിച്ച് പരിസ്ഥിതിക്കും ജനങ്ങളുടെ ആരോഗ്യത്തിനും ദോഷം വരാത്ത വിധമാണ് പല പദ്ധതികളും കേരള സര്‍ക്കാര്‍ വിഭാവനം ചെ യ്യുന്നത്. സി പി ഐ ആയഞ്ചേരി മണ്ഡലം സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതി നിധി സമ്മേളനം വില്യാപ്പള്ളിയിലെ 'എം ദാമോദരന്‍ നഗറില്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി സ്വകാര്യ മേഖലയ്ക്ക് കൈമാറുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. വന്‍ ലാഭമുണ്ടാ ക്കിക്കൊണ്ടിരുന്ന ഓ എന്‍ ജി സി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങി ഓരോന്നായി അദാനി ഗ്രൂപ്പിന് കൈമാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സി പി ഐ ജില്ലാ കമ്മിറ്റിയംഗം കെ കെ കുമാരന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു. 

ഒ കെ ര വീന്ദ്രന്‍, അഡ്വ.കെ പി ബിനൂപ്, എന്‍ എം വിമല എന്നിവരടങ്ങുന്ന പ്രസീഡിയവും, കെ പി പവിത്രന്‍, കെ കെ കുമാരന്‍, കോറോ ത്ത് ശ്രീധരന്‍, ചന്ദ്രന്‍ പുതുക്കുടി, സി വി കുഞ്ഞിരാമന്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മി റ്റിയും, അഭിജിത്ത് കോറോത്ത്, നിംഷ സുനീഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളായുള്ള പ്രമേയ കമ്മിറ്റിയും, പി കെ ചന്ദ്ര ന്‍, കെ സത്യന്‍ എന്നിവരുള്‍പ്പെട്ട മിനുട്സ് കമ്മിറ്റി യും സി കെ ബിജിത്ത് ലാല്‍, പി സരള, യദു കൃഷ്ണ കീഴല്‍ എന്നിവരുള്‍പ്പെട്ട ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

പാര്‍ട്ടി ജില്ലാ അസി.സെക്രട്ടരി ടി കെ രാജന്‍ മാസ്റ്റര്‍, ജില്ലാ എക്സിക്യുട്ടീവ്‌ അംഗങ്ങളായ പി സുരേഷ് ബാബു, രജീന്ദ്രന്‍ കപ്പള്ളി എന്നിവര്‍ സംസാരിച്ചു. കെ പി പവിത്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോറോത്ത് ശ്രീധരൻ രക്തസാക്ഷി പ്രമേയവും സി കെ ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ചർച്ചകൾക്ക് ഇ കെ വിജയനും കെ പി പവിത്രനും മറുപടി നൽകി. എന്‍ എം രാജീവൻ സ്വാഗതവും പി പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു. കെ പി പവിത്രന്‍ സെക്രട്ടരിയായി 15 അംഗ കമ്മിറ്റി യെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55591/kerala-government-has-managed-to-take-the-health-education-and-agriculture-sector-to-the-top-ek-vijayan-mla)