---
title: "അഴിയൂരിന് ആശ്വാസം ; ഇന്ന് ആര്‍ക്കും  കോവിഡ്് ഇല്ല"
english_title: "kovid upadation azhiyoor grama panchayth "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5560/kovid-upadation-azhiyoor-grama-panchayth"
published_at: "2021-10-16T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616acc5a5677b_kovid photo .jpg"
keywords: []
---

# അഴിയൂരിന് ആശ്വാസം ; ഇന്ന് ആര്‍ക്കും  കോവിഡ്് ഇല്ല

> **Lead Summary:** **അഴിയൂര്‍:** കോവിഡിനെ പിടിച്ച് കെട്ടി അഴിയൂര്‍. അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇന്ന് ആര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ഒന്നും രണ്ടും തരംഗങ്ങള്‍ നിരവധി ജീവനുകള്‍ അഴിയൂരിന് നഷ്ടമായത്. നഗരസഭാ പ്രദേശത്ത് 19 പേര്‍ക്കും ഒഞ്ചിയത്ത് 16 പേര്‍ക്കും മണിയൂരില്‍ 25 പേര്‍ക്കും ഏറാമലയില്‍ 13 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.

## Article Content

**അഴിയൂര്‍:** കോവിഡിനെ പിടിച്ച് കെട്ടി അഴിയൂര്‍. അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഇന്ന് ആര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ഒന്നും രണ്ടും തരംഗങ്ങള്‍ നിരവധി ജീവനുകള്‍ അഴിയൂരിന് നഷ്ടമായത്. നഗരസഭാ പ്രദേശത്ത് 19 പേര്‍ക്കും ഒഞ്ചിയത്ത് 16 പേര്‍ക്കും മണിയൂരില്‍ 25 പേര്‍ക്കും ഏറാമലയില്‍ 13 പേര്‍ക്കും കോവിഡ് സ്ഥിതീകരിച്ചു.

ജില്ലയില്‍ ഇന്ന് 937 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 6 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 920 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർക്കും 4 ആരോഗ്യ പരിചരണ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു . 8456 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1694 പേര്‍ കൂടി രോഗമുക്തി നേടി. 11. 22 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8874 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1137 പേർ ഉൾപ്പടെ 37516 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1106925 പേർ നിരീക്ഷണം പൂർത്തിയാക്കി. 2766 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

** ഉറവിടം വ്യക്തമല്ലാത്തവര്‍- 6**

കുന്നമംഗലം - 1 ഒളവണ്ണ - 2 പയ്യോളി - 1 താമരശ്ശേരി - 1 വടകര - 1

** ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ - 7** കോഴിക്കോട് കോർപ്പറേഷൻ - 5 പെരുമണ്ണ - 1 ഒളവണ്ണ - 1 ആരോഗ്യപരിചരണ പ്രവർത്തകർ - 4 കോഴിക്കോട് കോർപ്പറേഷൻ - 3 കൊടുവള്ളി - 1

** സമ്പര്‍ക്കം : 920 **

അരിക്കുളം - 5 അത്തോളി - 46 ആയഞ്ചേരി - 4 അഴിയൂര്‍ - 0 ബാലുശ്ശേരി - 22 ചക്കിട്ടപ്പാറ - 4 ചങ്ങരോത്ത് - 1 ചാത്തമംഗലം - 6 ചെക്കിയാട് - 8 ചേളന്നൂര്‍ - 35 ചേമഞ്ചേരി - 4 ചെങ്ങോട്ട്കാവ് - 2 ചെറുവണ്ണൂര്‍ - 3 ചോറോട് - 9 എടച്ചേരി - 3 ഏറാമല - 13 ഫറോക്ക് - 8 കടലുണ്ടി - 12 കക്കോടി - 17 കാക്കൂര്‍ - 3 കാരശ്ശേരി - 3 കട്ടിപ്പാറ - 4 കാവിലുംപാറ - 9 കായക്കൊടി - 8 കായണ്ണ - 3 കീഴരിയൂര്‍ - 2 കിഴക്കോത്ത് - 35 കോടഞ്ചേരി - 14 കൊടിയത്തൂര്‍ - 11 കൊടുവള്ളി - 2 കൊയിലാണ്ടി - 8 കൂടരഞ്ഞി - 19 കൂരാച്ചുണ്ട് - 0 കൂത്താളി - 4 കോട്ടൂര്‍ - 6 കോഴിക്കോട് കോര്‍പ്പറേഷൻ - 197 കുന്ദമംഗലം - 42 കുന്നുമ്മല്‍ - 2 കുരുവട്ടൂര്‍ - 14 കുറ്റ്യാടി - 3 മടവൂര്‍ - 10 മണിയൂര്‍ - 25 മരുതോങ്കര - 7 മാവൂര്‍ - 0 മേപ്പയ്യൂര്‍ - 4 മൂടാടി - 5 മുക്കം - 26 നാദാപുരം - 7 നടുവണ്ണൂര്‍ - 11 നന്‍മണ്ട - 9 നരിക്കുനി - 12 നരിപ്പറ്റ - 4 നൊച്ചാട് - 10 ഒളവണ്ണ - 10 ഓമശ്ശേരി - 13 ഒഞ്ചിയം - 16 പനങ്ങാട് - 13 പയ്യോളി - 3 പേരാമ്പ്ര - 12 പെരുമണ്ണ - 5 പെരുവയല്‍ - 3 പുറമേരി - 2 പുതുപ്പാടി - 7 രാമനാട്ടുകര - 3 തലക്കുളത്തൂര്‍ - 7 താമരശ്ശേരി - 4 തിക്കോടി - 1 തിരുവള്ളൂര്‍ - 2 തിരുവമ്പാടി - 0 തൂണേരി - 6 തുറയൂര്‍ - 0 ഉള്ള്യേരി - 26 ഉണ്ണികുളം - 10 വടകര - 19 വളയം - 8 വാണിമേല്‍ - 9 വേളം - 8 വില്യാപ്പള്ളി - 12

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5560/kovid-upadation-azhiyoor-grama-panchayth)