---
title: "കുപ്രസിദ്ധ മോഷ്ടാവ് ; തോടന്നൂരിൽ മല കയറിയ നൂറിനെ പിടികൂടാൻ ഹരിയാന പൊലീസ്"
english_title: "Notorious Thief; Haryana police to arrest 100 who climbed the mountain in Thodanur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55611/notorious-thief-haryana-police-to-arrest-100-who-climbed-the-mountain-in-thodanur"
published_at: "2022-07-18T07:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4c07687bf6_moshtav_vadakara.jpg"
keywords: []
---

# കുപ്രസിദ്ധ മോഷ്ടാവ് ; തോടന്നൂരിൽ മല കയറിയ നൂറിനെ പിടികൂടാൻ ഹരിയാന പൊലീസ്

> **Lead Summary:** ** വടകര:** കേരളത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുപ്രസിദ്ധ മോഷ്ടാവിനെ തേടി ഹരിയാന പൊലീസ് വടകരയെത്തി. തോടന്നൂരിൽ മല കയറിയ നൂറിനെ പിടികൂടാൻ ഉറച്ച് ഹരിയാന പൊലീസ് .

## Article Content

** വടകര:** കേരളത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുപ്രസിദ്ധ മോഷ്ടാവിനെ തേടി ഹരിയാന പൊലീസ് വടകരയെത്തി. തോടന്നൂരിൽ മല കയറിയ നൂറിനെ പിടികൂടാൻ ഉറച്ച് ഹരിയാന പൊലീസ് .

ഹരിയാണ പൊലീസ് തേടിയെത്തിയതോടെ മോഷണക്കേസ് പ്രതിയായ യു.പി. സ്വദേശി ഓടിരക്ഷപ്പെട്ടു. തോടന്നൂരിന് സമീപം പയനുമ്മലിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന യു.പി. സ്വദേശി നൂർ എന്നയാളാണ് രക്ഷപ്പെട്ടത്. പൊലീസ് വരുന്നത് തിരിച്ചറിഞ്ഞ ഇയാൾ സമീപത്തുള്ള മലയിലേക്ക് ഓടിക്കയറുകയായിരുന്നു.

പൊലീസും നാട്ടുകാരുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ ഇയാളെത്തേടി ഹരിയാണ പൊലീസ് ഞായറാഴ്ചയാണ് വടകരയിലെത്തിയത്.

വടകര പൊലീസിനൊപ്പം തോടന്നൂരിലേക്ക് പോയെങ്കിലും പിടികൂടുന്നതിനുമുമ്പെ നൂർ രക്ഷപ്പെട്ടു. ഇതിനുമുമ്പ് രണ്ടുതവണ നൂർ ഹരിയാണ പൊലീസിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഇയാൾക്കൊപ്പമുള്ള നാല് പ്രതികളെ നേരത്തേ ഹരിയാണ പൊലീസ് പിടികൂടിയിരുന്നു. രണ്ടുമാസംമുമ്പാണ് ഇയാൾ തോടന്നൂരിലെത്തിയത്. ഇയാൾക്കായി തിരച്ചിൽ തുടരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55611/notorious-thief-haryana-police-to-arrest-100-who-climbed-the-mountain-in-thodanur)