---
title: "ഒടുവിൽ പിടിയിൽ; തോടന്നൂരിൽ നിന്ന് രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി "
english_title: "Finally caught; The thief who escaped from Thodanur was caught"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55637/finally-caught-the-thief-who-escaped-from-thodanur-was-caught"
published_at: "2022-07-18T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4f8ba9644b_moshttav_thodanoor.jpg"
keywords: []
---

# ഒടുവിൽ പിടിയിൽ; തോടന്നൂരിൽ നിന്ന് രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി 

> **Lead Summary:** **വടകര: **രക്ഷപ്പെട്ട കള്ളൻ ഒടുവിൽ പിടിയിൽ . തോടന്നൂരിൽ നിന്ന് ഇന്നലെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി. പ്രതിയെ ഹരിയാന പൊലീസിന് കൈമാറി. കേരളത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുപ്രസിദ്ധ മോഷ്ടാവിനെ തേടി ഹരിയാന പൊലീസ് ഇന്നലെയാണ് വടകരയെത്തിയത്. ഹരിയാണ പോലീസ് തേടിയെത്തിയതോടെ മോഷണക്കേസ് പ്രതിയായ യു.പി. സ്വദേശി ഓടിരക്ഷപ്പെട്ടു.

## Article Content

**വടകര: **രക്ഷപ്പെട്ട കള്ളൻ ഒടുവിൽ പിടിയിൽ . തോടന്നൂരിൽ നിന്ന് ഇന്നലെ ഓടി രക്ഷപ്പെട്ട മോഷ്ടാവിനെ പിടികൂടി. പ്രതിയെ ഹരിയാന പൊലീസിന് കൈമാറി. കേരളത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുപ്രസിദ്ധ മോഷ്ടാവിനെ തേടി ഹരിയാന പൊലീസ് ഇന്നലെയാണ് വടകരയെത്തിയത്. ഹരിയാണ പോലീസ് തേടിയെത്തിയതോടെ മോഷണക്കേസ് പ്രതിയായ യു.പി. സ്വദേശി ഓടിരക്ഷപ്പെട്ടു.

തോടന്നൂരിന് സമീപം പയനുമ്മലിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന യു.പി. സ്വദേശി നൂർ എന്നയാളാണ് രക്ഷപ്പെട്ടത്. പോലീസ് വരുന്നത് തിരിച്ചറിഞ്ഞ ഇയാൾ സമീപത്തുള്ള മലയിലേക്ക് ഓടിക്കയറുകയായിരുന്നു. പോലീസും നാട്ടുകാരുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ ഇയാളെത്തേടി ഹരിയാണ പോലീസ് ഞായറാഴ്ചയാണ് വടകരയിലെത്തിയത്.

വടകര പോലീസിനൊപ്പം തോടന്നൂരിലേക്ക് പോയെങ്കിലും പിടികൂടുന്നതിനുമുമ്പെ നൂർ രക്ഷപ്പെട്ടു. ഇതിനുമുമ്പ് രണ്ടുതവണ നൂർ ഹരിയാണ പോലീസിൽനിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഇയാൾക്കൊപ്പമുള്ള നാല് പ്രതികളെ നേരത്തേ ഹരിയാണ പോലീസ് പിടികൂടിയിരുന്നു. രണ്ടുമാസംമുമ്പാണ് ഇയാൾ തോടന്നൂരിലെത്തിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55637/finally-caught-the-thief-who-escaped-from-thodanur-was-caught)