---
title: "ശില്പശാല സമാപിച്ചു; ഔഷധങ്ങളുടെ വിലവർധന തടയാൻ നടപടിവേണമെന്ന്  ഫാർമസി കൗൺസിൽ"
english_title: "The workshop concluded; Pharmacy Council to take action to stop price increase of medicines"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55638/the-workshop-concluded-pharmacy-council-to-take-action-to-stop-price-increase-of-medicines"
published_at: "2022-07-18T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4f96811a56_shilppashala.jpg"
keywords: []
---

# ശില്പശാല സമാപിച്ചു; ഔഷധങ്ങളുടെ വിലവർധന തടയാൻ നടപടിവേണമെന്ന്  ഫാർമസി കൗൺസിൽ

> **Lead Summary:** **വടകര: **ഗവ.ആശുപത്രികളിലെ ഔഷധക്ഷാമം പരിഹരിക്കണമെന്നും ഔഷധങ്ങളുടെ വിലവർധന തടയാൻ നടപടിവേണമെന്നും വടകരയിൽ നടന്ന ഫാർമസി ശില്പശാല ആവശ്യപ്പെട്ടു. ഫാർമസിസ്റ്റുകളുടെ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടന്ന ശില്പശാല സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി. നവീൻചന്ദ് ഉദ്ഘാടനം ചെയ്തു. 

## Article Content

**വടകര: **ഗവ.ആശുപത്രികളിലെ ഔഷധക്ഷാമം പരിഹരിക്കണമെന്നും ഔഷധങ്ങളുടെ വിലവർധന തടയാൻ നടപടിവേണമെന്നും വടകരയിൽ നടന്ന ഫാർമസി ശില്പശാല ആവശ്യപ്പെട്ടു. ഫാർമസിസ്റ്റുകളുടെ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടന്ന ശില്പശാല സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റ് ഒ.സി. നവീൻചന്ദ് ഉദ്ഘാടനം ചെയ്തു. 

രമ്യ പ്രശാന്ത് അധ്യക്ഷയായി. എം. ഷെറിൻകുമാർ, ജയൻ കോറോത്ത്, സി.എച്ച്. രജീഷ്, സി. സുമേഷ്, എ.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ദേവകി അമ്മ മെമ്മോറിയൽ ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സി.ആർ. ബിജു, കോഴിക്കോട് മെഡിക്കൽ കോളേജ് ഫാർമസി വിഭാഗം പ്രൊഫസർ സി.എസ്. മഞ്ജു സി.എസ് എന്നിവർ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55638/the-workshop-concluded-pharmacy-council-to-take-action-to-stop-price-increase-of-medicines)