---
title: "ദേശീയപാതയിൽ കുഴി: കുഴിയടച്ച് ഗതാഗതം പുനഃസ്ഥാപിച്ച് നാട്ടുകാർ "
english_title: "Pothole on National Highway: Locals restore traffic by filling the pothole"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55676/pothole-on-national-highway-locals-restore-traffic-by-filling-the-pothole"
published_at: "2022-07-18T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d5135dd3be7_KUZHI.jpg"
keywords: []
---

# ദേശീയപാതയിൽ കുഴി: കുഴിയടച്ച് ഗതാഗതം പുനഃസ്ഥാപിച്ച് നാട്ടുകാർ 

> **Lead Summary:** **വടകര**: കനത്തമഴയിൽ ദേശീയപാതയിൽ കുഴി രൂപപ്പെട്ടതു കാരണം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അഴിയൂർ ഹൈസ്കൂളിന് സമീപത്ത് അടിപ്പാതയുടെ വശത്താണ് വലിയ കുഴി രൂപപ്പെട്ടത്‌.

## Article Content

**വടകര**: കനത്തമഴയിൽ ദേശീയപാതയിൽ കുഴി രൂപപ്പെട്ടതു കാരണം മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. അഴിയൂർ ഹൈസ്കൂളിന് സമീപത്ത് അടിപ്പാതയുടെ വശത്താണ് വലിയ കുഴി രൂപപ്പെട്ടത്‌.

ഇതുകാരണം ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കാതായതോടെ ഗതാഗതം സ്തംഭിക്കുകയായിരുന്നു. അഴിയൂർ ഗ്രാമപ്പഞ്ചായത്തംഗം സാലിം പുനത്തിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ കുഴി നികത്താൻ രംഗത്തെത്തി.സമീപത്തുനിന്ന് മിക്സിങ്‌ മണലെത്തിച്ച് കുഴിയടച്ച് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55676/pothole-on-national-highway-locals-restore-traffic-by-filling-the-pothole)