---
title: "നിധിപോലെ തിരിച്ചു കിട്ടിയ അമ്മയുടെ വേർപാടിൽ ഹരിദാസിൻ്റെ മനസ്സ് പിടഞ്ഞു"
english_title: "Haridas's heart was broken by the loss of his mother, who was returned like a treasure"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55763/haridass-heart-was-broken-by-the-loss-of-his-mother-who-was-returned-like-a-treasure"
published_at: "2022-07-18T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d56fb7ee531_haridas.jpg"
keywords: []
---

# നിധിപോലെ തിരിച്ചു കിട്ടിയ അമ്മയുടെ വേർപാടിൽ ഹരിദാസിൻ്റെ മനസ്സ് പിടഞ്ഞു

> **Lead Summary:** **വടകര: **മലേഷ്യക്കാരിയായ അമ്മ രാജമ്മയെ ഏഴു വർഷം മുമ്പാണ് മടപ്പള്ളി നാദാപുരം റോഡിലെ കുഞ്ഞിപ്പറമ്പത്ത് ഹരിദാസിന്, തിരിച്ചുകിട്ടിയത്.തൻ്റെനാൽപ്പത്തി ആറാം വയസ്സിൽ.നാലര പതിറ്റാണ്ടിന് ശേഷം പെറ്റമ്മ മകനെ കാണാൻ മലേഷ്യയിൽ നിന്നെത്തിയത് മാധ്യമങ്ങളിൽ അന്ന് വാർത്തയായിരുന്നു. അച്ചൻ കുഞ്ഞിക്കണ്ണൻമരിച്ചതിന് ശേഷംനീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് അമ്മ രാജമ്മയെ കണ്ടെത്തിയത്.

## Article Content

**വടകര: **മലേഷ്യക്കാരിയായ അമ്മ രാജമ്മയെ ഏഴു വർഷം മുമ്പാണ് മടപ്പള്ളി നാദാപുരം റോഡിലെ കുഞ്ഞിപ്പറമ്പത്ത് ഹരിദാസിന്, തിരിച്ചുകിട്ടിയത്.തൻ്റെനാൽപ്പത്തി ആറാം വയസ്സിൽ.നാലര പതിറ്റാണ്ടിന് ശേഷം പെറ്റമ്മ മകനെ കാണാൻ മലേഷ്യയിൽ നിന്നെത്തിയത് മാധ്യമങ്ങളിൽ അന്ന് വാർത്തയായിരുന്നു. അച്ചൻ കുഞ്ഞിക്കണ്ണൻമരിച്ചതിന് ശേഷംനീണ്ട കാലത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് അമ്മ രാജമ്മയെ കണ്ടെത്തിയത്.

രണ്ടു വർഷം മുമ്പ് നാദാപുരം റോഡിൽ മകനെ കാണാൻ അവർ വീണ്ടുമെത്തിയിരുന്നു. ഹരിദാസിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ സിങ്കപ്പൂരിലെ മിലിട്ടറി കാൻ്റീനിൽ ജോലിയുണ്ടായിരുന്ന അച്ചൻ ജോലി ഉപേക്ഷിച്ചു കുഞ്ഞിക്കണ്ണൻ മകനെയുമെടുത്ത് നാട്ടിലെത്തി.ഇതോടെ അമ്മയും മകനും തമ്മിലുള്ള ബന്ധം മുറിഞ്ഞു.

മലേഷ്യയിൽ അമ്മയുണ്ടെന്ന് മാത്രം ഹരിദാസിനാരിയാം.സിങ്കപ്പൂരിൽ നഴ്സായി ജോലി ചെയ്തിരുന്ന രാജമ്മയെ നാട്ടിൽ കൂടെ കൊണ്ടു. വരാൻകുഞ്ഞിക്കണ്ണന് അന്ന്കഴിഞ്ഞില്ല. മലേഷ്യയിലേക്ക് മടങ്ങിയ രാജമ്മ വെറെ വിവാഹം കഴിച്ചു കുടുംബമായി ജീവിച്ചു. അച്ചൻ്റെ പഴയ കത്തുകളിൽ നിന്നും സുഹൃത്തുക്കൾ വഴിയും മേൽവിലാസം തേടി, ഒരു പാട് ശ്രമങ്ങൾക്കൊടുവിലാണ് അമ്മയെ ഹരിദാസ് കണ്ടെത്തിയത്.  

ഏഴു വർഷം മുമ്പത്തെ അപൂർവ്വ സമാഗമം ,അന്ന്ഹരിദാസൻ്റെ വീട് ഉത്സവ പ്രതീതിയായിരുന്നു. മരണ വിവരമറിഞ്ഞ ഹരിദാസൻ മലേഷ്യയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.വിസ തരപ്പെട്ടാൽ ചൊവ്വാഴ്ച യാത്ര തിരിക്കും.മകൻ വന്നതിന് ശേഷമെ മൃതദ്ദേഹം സംസ്ക്കരിക്കൂ എന്നാണ് വിവരം.ഹരിദാസിൻ്റെ സുഹൃത്ത് പ്രദീപനും ഒപ്പമുണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55763/haridass-heart-was-broken-by-the-loss-of-his-mother-who-was-returned-like-a-treasure)