---
title: "ഇന്ന് പ്രദർശനം; കടലാസുപൂക്കളും, സോറിയും പ്രേക്ഷകരിലേക്ക്"
english_title: "Show today; Paper flowers and sorry to the audience"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55825/show-today-paper-flowers-and-sorry-to-the-audience"
published_at: "2022-07-19T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d61b1338c8e_film.jpg"
keywords: []
---

# ഇന്ന് പ്രദർശനം; കടലാസുപൂക്കളും, സോറിയും പ്രേക്ഷകരിലേക്ക്

> **Lead Summary:** **വടകര: **ജനകീയസംരംഭത്തിൽ പൂർത്തിയാക്കിയ രണ്ട് സിനിമകളായ കടലാസുപൂക്കളും, സോറിയും ചൊവ്വാഴ്ച പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് രഞ്ജിത്ത് കുമാർ ഏറാമല പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**വടകര: **ജനകീയസംരംഭത്തിൽ പൂർത്തിയാക്കിയ രണ്ട് സിനിമകളായ കടലാസുപൂക്കളും, സോറിയും ചൊവ്വാഴ്ച പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാവ് രഞ്ജിത്ത് കുമാർ ഏറാമല പത്രസമ്മേളനത്തിൽ അറിയിച്ചു.

വടകര അശോക് തിയേറ്റർ, തലശ്ശേരി ലിബർട്ടി പാരഡൈസ്, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. രമേശ് പുല്ലാപ്പള്ളിയാണ് രണ്ട് സിനിമകളുടെയും രചനയും സംവിധാനവും നിർവ്വഹിച്ചത്.

സോറിയിൽ സുജിത്ത് അഴിയൂർ, വിനോദ് നാരോത്ത്, പ്രകാശൻ തൈക്കണ്ടി, ഗീത സുരേഷ് എന്നിവർ പ്രധാനവേഷമിടുന്നു. കടലാസുപൂക്കളിൽ സന്തോഷ് കീഴാറ്റൂർ, ഇന്ദിര നായർ തുടങ്ങിയവരും വേഷമിടുന്നു.

ജനകീയ കൂട്ടായ്മയിൽ പ്രാദേശികമായാണ് ടിക്കറ്റ് വിൽപ്പന. മൈസൂരുവിലെ വിവിധ ഭാഗങ്ങളിലും കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്. പത്രസമ്മേളനത്തിൽ പി. പ്രബീഷ് ഏറാമല, എം.കെ. സജേഷ്, വി. പ്രവീഷ് അഴിയൂർ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55825/show-today-paper-flowers-and-sorry-to-the-audience)