---
title: "മതേതര കള്ളൻ; ഒഞ്ചിയത്ത് ക്ഷേത്രത്തിലും പള്ളിയിലും കവർച്ച"
english_title: "Secular Thief; Robbery at Onjiath temple and mosque"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55851/secular-thief-robbery-at-onjiath-temple-and-mosque"
published_at: "2022-07-19T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d642306ff66_kallan.jpg"
keywords: []
---

# മതേതര കള്ളൻ; ഒഞ്ചിയത്ത് ക്ഷേത്രത്തിലും പള്ളിയിലും കവർച്ച

> **Lead Summary:** **ഒഞ്ചിയം:** മതസൗഹാർദം തകരുതെന്ന് കള്ളനുമുണ്ട് ചിന്ത!. ഈ മതേതര കള്ളൻ കയറി ഒഞ്ചിയം പഞ്ചായത്തിലെ ക്ഷേത്രത്തിലും പള്ളിയിലും കവർച്ച നടത്തി. വെള്ളികുളങ്ങര ഗണപതിക്ഷേത്രത്തിലെ ഭണ്ഡാരവും ടൗണിലെ മുസ്‌ലിംപള്ളിയിലെ നേർച്ചപ്പെട്ടിയിലുമാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്.

## Article Content

**ഒഞ്ചിയം:** മതസൗഹാർദം തകരുതെന്ന് കള്ളനുമുണ്ട് ചിന്ത!. ഈ മതേതര കള്ളൻ കയറി ഒഞ്ചിയം പഞ്ചായത്തിലെ ക്ഷേത്രത്തിലും പള്ളിയിലും കവർച്ച നടത്തി. വെള്ളികുളങ്ങര ഗണപതിക്ഷേത്രത്തിലെ ഭണ്ഡാരവും ടൗണിലെ മുസ്‌ലിംപള്ളിയിലെ നേർച്ചപ്പെട്ടിയിലുമാണ് തിങ്കളാഴ്ച പുലർച്ചെ മോഷണം നടന്നത്.

രണ്ടും തകർത്തനിലയിലാണ്. ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പളളി കമ്മറ്റിയുടെയും ക്ഷേത്ര കമ്മറ്റിയുടെയും പരാതിയിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചു. ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്തരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55851/secular-thief-robbery-at-onjiath-temple-and-mosque)