---
title: "നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല: നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം"
english_title: "Proposals not included in plan: opposition clamors in municipal council"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55965/proposals-not-included-in-plan-opposition-clamors-in-municipal-council"
published_at: "2022-07-19T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6a329005bb_azhitthala.jpg"
keywords: []
---

# നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തിയില്ല: നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം

> **Lead Summary:** **വടകര: **നഗരസഭ കൗൺസിലിൽ വാർഷിക പദ്ധതിയിൽ മത്സ്യബന്ധന മേഖലയിലെ വാർഡ് സഭയിലും മത്സ്യസഭയിലും വികസന സെമിനാറിലും വന്ന നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്താത്ത നഗരസഭ ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലർ പി വി ഹാഷിം കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച് ഇറങ്ങി പോയി.

## Article Content

**വടകര: **നഗരസഭ കൗൺസിലിൽ വാർഷിക പദ്ധതിയിൽ മത്സ്യബന്ധന മേഖലയിലെ വാർഡ് സഭയിലും മത്സ്യസഭയിലും വികസന സെമിനാറിലും വന്ന നിർദ്ദേശങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്താത്ത നഗരസഭ ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് കൗൺസിലർ പി വി ഹാഷിം കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ച് ഇറങ്ങി പോയി.

അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ കോൺക്രീറ്റ് റോഡ് നിർമ്മാണം, മത്സ്യതൊഴിലാളികൾക്ക് മുകച്ചേരി, കൊയിലാണ്ടി വളപ്പ്, അഴിത്തല എന്നിവിടങ്ങളിൽ വല റിപ്പയർ കേന്ദ്രം നിർമ്മാണം, മത്സ്യതൊഴിലാളികളായ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ ലഭ്യമാക്കൽ, അഴിത്തല ബോട്ട് ജെട്ടി നവീകരണം, അഴിത്തല കടവിലേക്ക് നടപ്പാത നിർമ്മാണം, ബോട്ട് ജെട്ടി ദീർഘിപ്പിക്കൽ തുടങ്ങി നിർദ്ദേശങ്ങളാണ് വിവിധ വാർഡ് സഭകളിലും മത്സ്യസഭയിലും വികസന സെമിനാറിലും വന്നിട്ടുള്ളത്.

ഇതൊന്നും തന്നെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടിത്തിയിട്ടില്ലെന്നും ഇതിൽ ചെയർമാന്റെ മറുപടി തൃപ്തികരമല്ലെന്നും മത്സ്യതൊഴിലാളികളോടും തീരദേശ വാർഡുകളോടുമുള്ള അവഗണനയിൽ പ്രതിഷേധിച്ച് വിയോജന കുറിപ്പ് രേഖപ്പെടുത്തി കൗൺസിൽ യോഗത്തിൽ നിന്നും പി വി ഹാഷിം ഇറങ്ങി പോയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55965/proposals-not-included-in-plan-opposition-clamors-in-municipal-council)