---
title: "മന്തരത്തൂർ യു.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു"
english_title: "Vidyarangam Kalasahitya Vedi was inaugurated at Mantarathur UP School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55986/vidyarangam-kalasahitya-vedi-was-inaugurated-at-mantarathur-up-school"
published_at: "2022-07-19T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6bd78d6495_maranththoor2.jpg"
keywords: []
---

# മന്തരത്തൂർ യു.പി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മണിയൂർ: **മന്തരത്തൂർ യു.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്‌റഫ് നിർവ്വഹിച്ചു. സ്‌കൂളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനാവശ്യമായ അവസരങ്ങൾ ഒരുക്കുക എന്നതാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം.

## Article Content

**മണിയൂർ: **മന്തരത്തൂർ യു.പി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്‌റഫ് നിർവ്വഹിച്ചു. സ്‌കൂളിലെ കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കാനാവശ്യമായ അവസരങ്ങൾ ഒരുക്കുക എന്നതാണ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ലക്ഷ്യം.

കവിതാലാപനം, പ്രസംഗം, രചന, പാട്ട്, ചിത്രരചന തുടങ്ങിയ കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി അവസരം നൽകി വരുന്നു. ക്ലാസ്റൂം തലത്തിൽ ആഴ്ചയിലൊരിക്കൽ നടത്തി വരുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് മാസത്തിലൊരിക്കൽ നടക്കുന്ന സ്‌കൂൾതല മത്സരത്തിൽ പങ്കെടുക്കാം.

മികച്ച പ്രകടനം കാഴ്ച വെക്കുന്നവരെ വേദിയുടെ ആഭിമുഖ്യത്തിൽ പ്രോത്സാഹിപ്പിക്കുന്നു. ചടങ്ങിൽ പ്രതിമാസ പത്രത്തിന്റെ പ്രകാശനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. എം.പി.ടി.എ ചെയർ പേഴ്‌സൺ സീന രമേശ് പത്രം ഏറ്റുവാങ്ങി.

വേദിയുടെ ഭാഗമായി സ്‌കൂളിൽ ആരംഭിച്ച അമ്മമാർക്കുള്ള ലൈബ്രറിയുടെ ഉദ്ഘാടനവും വേദിയിൽ നടന്നു. ആഴ്ചയിലൊരിക്കൽ അമ്മമാർക്ക് ലൈബ്രറിയിലെത്തി പുസ്തകങ്ങളെടുക്കാം.

വായനാശീലം വളർത്തുന്നതോടൊപ്പം അമ്മമാർക്ക് മാനസികോല്ലാസം നൽകുന്നതിന് കൂടി സഹായകരമാകുന്ന രീതിയിലായിരിക്കും ലൈബ്രറിയുടെ പ്രവർത്തനം. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ എം.സി ഉനൈസ്, രാമദാസൻ മണലേറി തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55986/vidyarangam-kalasahitya-vedi-was-inaugurated-at-mantarathur-up-school)