---
title: "ശബരീനാഥിൻ്റെ അറസ്റ്റ് ; വടകരയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം "
english_title: "Sabrinath's arrest; Youth Congress protest demonstration in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/55997/sabrinaths-arrest-youth-congress-protest-demonstration-in-vadakara"
published_at: "2022-07-19T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6c21c4953a_congress2.jpg"
keywords: []
---

# ശബരീനാഥിൻ്റെ അറസ്റ്റ് ; വടകരയിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം 

> **Lead Summary:** **വടകര: **യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് ശബരീനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രകടനം നടത്തി. 

## Article Content

**വടകര: **യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എസ് ശബരീനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ പ്രകടനം നടത്തി. 

കേരളം ഭരിക്കുന്നത് ഭീരുവായ മുഖ്യമന്ത്രി ആണെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി പറഞ്ഞു. കരിങ്കൊടി പ്രതിഷേധം പോലും ഭയക്കുന്ന മുഖ്യമന്ത്രി കള്ളക്കേസ് ചമച്ചു ശബരീനാഥനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയം ആണെന്നും അദ്ദേഹം പറഞ്ഞു.

പ്രകടനത്തിന് കൃഷ്ണദാസ് കെ കെ,പ്രഭിൻ പാക്കയിൽ,രാഹുൽ ദാസ് പുറങ്കര,സജിത്ത് മാരാർ,അനന്തു വി.കെ,ബിപിൻ പുറങ്കര, സിജു പുഞ്ചിരിമിൽ,അജേഷ് കോയാൻ്റവിട, ഷെജീർ ഏറാമല, ഷോന പുരുഷോത്തമൻ,ബവിത് അഴിയൂർ,അഖിൽ നാഥ്,മജീദ് പുറങ്കര,സായി റിയ,ശ്രീജിത്ത് ഒ.പി,ശശിധരൻ കുറുംബയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/55997/sabrinaths-arrest-youth-congress-protest-demonstration-in-vadakara)