---
title: "ഫാസിസ്റ്റ് വൽക്കരണത്തിന് സ്വത്വ രാഷ്ട്രീയം തുരുപ്പ് ചീട്ടാക്കുന്നു - പി ഇസ്മായിൽ "
english_title: " For fascism Identity politics rust - P Ismail"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56003/for-fascism-identity-politics-rust-p-ismail"
published_at: "2022-07-19T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6c47df211e_p_ismail.jpg"
keywords: []
---

# ഫാസിസ്റ്റ് വൽക്കരണത്തിന് സ്വത്വ രാഷ്ട്രീയം തുരുപ്പ് ചീട്ടാക്കുന്നു - പി ഇസ്മായിൽ 

> **Lead Summary:** **വടകര: **സ്വത്വ രാഷ്ട്രീയം തുരുപ്പു ചൂട്ടാക്കി ഫാസിസ്റ്റ് വൽക്കരണത്തിനുള്ള സംഘ് പരിവാർ ശ്രമമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപ്പെട്ടു. സീതി സാഹിബ്‌ അക്കാദമിയ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വടകര മേഖല പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: **സ്വത്വ രാഷ്ട്രീയം തുരുപ്പു ചൂട്ടാക്കി ഫാസിസ്റ്റ് വൽക്കരണത്തിനുള്ള സംഘ് പരിവാർ ശ്രമമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രകടമായതെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ അഭിപ്രായപ്പെട്ടു. സീതി സാഹിബ്‌ അക്കാദമിയ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വടകര മേഖല പ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ എസ് എസിന്റെ സർസംഘ് ചാലക് പദവിയിലേക്ക് പിന്നോക്ക വിഭാഗങ്ങളെ പരിഗണിക്കാത്തവർ ദുഷ്ടലാക്കോടെയാണ് ആലങ്കാരിക പദവികൾ വെച്ചു നീട്ടുന്നത്. പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തീകവുമായ വളർച്ച മുരടിപ്പിക്കുന്ന  സമീപനമാണ് മോദി സർക്കാർ കൈകൊ ള്ളുന്നത്.കോടികൾ മുടക്കി ചരിത്ര വക്രീകരണത്തിന് കേന്ദ്ര ഭരണകൂടം ഒത്താശ ചെയ്യുമ്പോൾ യഥാർത്ഥ  ചരിത്ര പഠനത്തിന് യുവതയെ പ്രാപ്തമാക്കാൻ സീതി സാഹിബിന്റെ നാമധേയത്തിലുള്ള പാഠശാലക്ക് കഴിയുമെന്നും ഇസ്മയിൽ പറഞ്ഞു.ജില്ലാ സെക്രട്ടറി എം പി ഷാജഹാൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ശുഐബ് കുന്നത്ത് സ്വാഗതവും ഒ കെ ഫൈസൽ നന്ദിയും പറഞ്ഞു.സംസ്ഥാന സമിതി അംഗം ടി ഡി കബീർ പദ്ധതി വിശദീകരണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ്‌ എം സി വടകര,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ, ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റർ,ഹാരിസ് കൊത്തിക്കുടി, വി അബ്ദുൽ ജലീൽ, ഷാഹിർ കുട്ടമ്പൂർ, അഫ്നാസ് ചോറോട്, എ സനീദ്,അൻസീർ പനോളി, കെ കെ റിയാസ്, പി സി സിറാജ്, ശിഹാബ് കന്നാട്ടി, എം കെ സമീർ, ഇ ഹാരിസ്, മൻസൂർ എടവലത്ത്, സി എ നൗഫൽ, എൻ പി ഹംസ, മുനീർ ചോറോട്, എം എം മുഹമ്മദ്‌, ഇ പി സലീം, യൂനുസ് രാമത്ത്,കെ എം ഹംസ, എ.എഫ്.റിയാസ് മാസ്റ്റർ, പി അൻസാർ, സലീം മിലാസ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56003/for-fascism-identity-politics-rust-p-ismail)