---
title: "ഗോൾ വൺ ക്രോർ പദ്ധതിയുമായി വടകര നഗരസഭ "
english_title: "Vadakara City Council with Goal One Crore Project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56104/vadakara-city-council-with-goal-one-crore-project"
published_at: "2022-07-20T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d79f0404730_muncipality_vtk.jpg"
keywords: []
---

# ഗോൾ വൺ ക്രോർ പദ്ധതിയുമായി വടകര നഗരസഭ 

> **Lead Summary:** **വടകര:** നഗരസഭയുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും വികസന അധിക വിഭവസമാഹരണം നടത്തുന്നതിനും ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതിക്ക് വടകര നഗരസഭ കൗൺസിൽ അംഗീകാരം നൽകി. നൂറു ദിവസത്തിനകം ഒരു കോടി രൂപ തനത് വരുമാനമായി സമാഹരിക്കുന്ന ഗോൾ വൺ ക്രോർ പദ്ധതിയാണ് നടപ്പാക്കുക.

## Article Content

**വടകര:** നഗരസഭയുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും വികസന അധിക വിഭവസമാഹരണം നടത്തുന്നതിനും ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതിക്ക് വടകര നഗരസഭ കൗൺസിൽ അംഗീകാരം നൽകി. നൂറു ദിവസത്തിനകം ഒരു കോടി രൂപ തനത് വരുമാനമായി സമാഹരിക്കുന്ന ഗോൾ വൺ ക്രോർ പദ്ധതിയാണ് നടപ്പാക്കുക.

നിലവിലെ തനത് വരുമാനം നഗരസഭയുടെ ചിലവുകൾ കഴിഞ്ഞ് അവശേഷിക്കാത്തതിനാൽ വികസന നീക്കിവെക്കാൻ പറ്റാത്ത അവസ്ഥ പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പ്രോപ്പർട്ടി ടാക്സ്, പ്രൊഫഷണൽ ടാക്സ്, അധികൃത കെട്ടിടങ്ങളുടെ ക്രമവൽക്കരണം, ലൈസൻസ്,വാടക എന്നീ മേഖലകളിൽ കേന്ദ്രീകരിച്ചാണ് വിഭവസമാഹരണം നടത്തുക.

ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ നഗരത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും ലൈസൻസിംഗിന്റെ പരിധിയിൽ കൊണ്ടുവരും. പരിശോധന നടത്തി ലിസ്റ്റ് തയ്യാറാക്കി എടുക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. ലൈസൻസ് എടുക്കുന്നതിനുള്ള നടപടികൾ ലഘൂകരിക്കും.

കെട്ടിട നിർമ്മാണ ക്രമവൽക്കരണത്തിന് പ്രത്യേക പരിഗണന നൽകും. കുടിശ്ശിക തുകകൾ അദാലത്തുകൾ എന്നിവ നടത്തും. നഗരസഭയിൽ നിന്നും അനുമതികൾ ലൈസൻസുകൾ എന്നിവ നൽകുന്നതിന് ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56104/vadakara-city-council-with-goal-one-crore-project)