---
title: "കെകെ രമയ്ക്ക് എതിരായ പരാമർശങ്ങളെ തള്ളി സ്പീക്കർ; പ്രസ്താവന പിൻവലിച്ച് എം എം മണി"
english_title: "Speaker rejects remarks against KK Rama; MM Mani withdrew the statement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56116/speaker-rejects-remarks-against-kk-rama-mm-mani-withdrew-the-statement"
published_at: "2022-07-20T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7a5c3a007b_rema_.jpg"
keywords: []
---

# കെകെ രമയ്ക്ക് എതിരായ പരാമർശങ്ങളെ തള്ളി സ്പീക്കർ; പ്രസ്താവന പിൻവലിച്ച് എം എം മണി

> **Lead Summary:** **വടകര: **എംഎൽഎ കെകെ രമയ്ക്ക് എതിരായ മുതിർന്ന സിപിഎം അംഗം എംഎം മണിയുടെ പരാമർശങ്ങളെ തള്ളി സ്പീക്കർ രംഗത്തെത്തി. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി.

## Article Content

**വടകര: **എംഎൽഎ കെകെ രമയ്ക്ക് എതിരായ മുതിർന്ന സിപിഎം അംഗം എംഎം മണിയുടെ പരാമർശങ്ങളെ തള്ളി സ്പീക്കർ രംഗത്തെത്തി. സ്പീക്കറുടെ റൂളിങിന് പിന്നാലെ എംഎം മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി.

അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണെന്നും എംഎം മണി പറഞ്ഞു. കെകെ രമയുടെ പ്രസംഗത്തെ മുൻനിർത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്രമപ്രശ്നം ഉന്നയിച്ച് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56116/speaker-rejects-remarks-against-kk-rama-mm-mani-withdrew-the-statement)