---
title: "ദുരിതം മാറുന്നില്ല; മീങ്കണ്ടി- കോട്ടപ്പള്ളി റോഡ് വീണ്ടും പഴയപടി "
english_title: "Misery does not change; Meenkandi- Kottapally road is back to normal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56130/misery-does-not-change-meenkandi-kottapally-road-is-back-to-normal"
published_at: "2022-07-20T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7b00fa41b9_koottappali.jpg"
keywords: []
---

# ദുരിതം മാറുന്നില്ല; മീങ്കണ്ടി- കോട്ടപ്പള്ളി റോഡ് വീണ്ടും പഴയപടി 

> **Lead Summary:** **വടകര: **അറ്റകുറ്റപ്പണി നടത്തിയ ആയഞ്ചേരി-കുറ്റ്യാടി റോഡ് വീണ്ടും ദുരിതാവസ്ഥയിൽ. പഴയതിനേക്കാൾ വലിയ കുഴികളാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കുറ്റ്യാടി - വടകര റൂട്ടിലേക്കുള്ള ബസ് സർവീസും ഇതിലെ ഉണ്ട്. മീങ്കണ്ടി- കോട്ടപ്പള്ളി ഭാഗത്താണ് വലിയ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.

## Article Content

**വടകര: **അറ്റകുറ്റപ്പണി നടത്തിയ ആയഞ്ചേരി-കുറ്റ്യാടി റോഡ് വീണ്ടും ദുരിതാവസ്ഥയിൽ. പഴയതിനേക്കാൾ വലിയ കുഴികളാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. കുറ്റ്യാടി - വടകര റൂട്ടിലേക്കുള്ള ബസ് സർവീസും ഇതിലെ ഉണ്ട്. മീങ്കണ്ടി- കോട്ടപ്പള്ളി ഭാഗത്താണ് വലിയ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.

ഒരു മാസം മുമ്പാണ് ഇവിടെ റീടാറിങ് നടത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇതിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചു. എന്നാൽ നിർമ്മാണം വൈകിയപ്പോൾ അറ്റകുറ്റപ്പണി നടത്തി. ആ റോഡാണ് ഇപ്പോൾ ഈ സ്ഥിതിയിലായത്. റോഡ് ഉയർത്തിയ ഭാഗത്ത് രൂപപ്പെട്ട കുഴിയിൽ ഇരുചക്രവാഹനങ്ങൾ വീഴുന്നത് പതിവാകുന്നു .

ശക്തമായ മഴയിലാണ് റോഡ് പാടെ തകർന്നിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെയും ശ്രദ്ധയിൽ റോഡിന്റെ അവസ്ഥ അറിയിച്ചിട്ടുണ്ട്. റോഡിൽ ഇപ്പോൾ നടത്തിയ പ്രവൃത്തി താൽക്കാലികമാണന്നും റീടറിങ് തുടർന്ന് നടത്തുമ്പോൾ എല്ലാം പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56130/misery-does-not-change-meenkandi-kottapally-road-is-back-to-normal)