---
title: "വീടിന് മുന്നിൽ വഴി തടസ്സപ്പെടുത്തി കെട്ടിട അവശിഷ്ടങ്ങൾ നിക്ഷേപിച്ചതായി പരാതി "
english_title: "Complaint that building debris was deposited in front of the house blocking the road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56146/complaint-that-building-debris-was-deposited-in-front-of-the-house-blocking-the-road"
published_at: "2022-07-20T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7bf2be0c85_safeera.jpg"
keywords: []
---

# വീടിന് മുന്നിൽ വഴി തടസ്സപ്പെടുത്തി കെട്ടിട അവശിഷ്ടങ്ങൾ നിക്ഷേപിച്ചതായി പരാതി 

> **Lead Summary:** **വടകര: **അഴിത്തലയിൽ ഉമൂറുൽ ഉലൂം മദ്രസക്ക് സമീപം വീടിന് മുന്നിൽ വഴി തടസ്സപ്പെടുത്തി കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നിക്ഷേപിച്ചതായി പരാതി. മുസല്യാരവിട പുതിയപുരയിൽ ചടവത്ത് ഷഫരിയയുടെ പഴയ കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തിയ ഭാഗം നഗരസഭയുടെ നേതൃത്വത്തിൽ കണ്ടെത്തുകയും പൊളിച്ച് നീക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

## Article Content

**വടകര: **അഴിത്തലയിൽ ഉമൂറുൽ ഉലൂം മദ്രസക്ക് സമീപം വീടിന് മുന്നിൽ വഴി തടസ്സപ്പെടുത്തി കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നിക്ഷേപിച്ചതായി പരാതി. മുസല്യാരവിട പുതിയപുരയിൽ ചടവത്ത് ഷഫരിയയുടെ പഴയ കെട്ടിടത്തിൽ അനധികൃത നിർമ്മാണം നടത്തിയ ഭാഗം നഗരസഭയുടെ നേതൃത്വത്തിൽ കണ്ടെത്തുകയും പൊളിച്ച് നീക്കാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങൾ തൊട്ടടുത്ത് താമസിക്കുന്ന ചെറിയവളപ്പിൽ സഫീറയുടെ വീടിന് മുന്നിൽ നിക്ഷേപിച്ച് കെട്ടിട ഉടമ പോവുകയായിരുന്നു. പിന്നീട് ഇത് നീക്കം ചെയ്യുന്നതിന് പല തവണ ആവശ്യപ്പെട്ടിട്ടും മാറ്റാൻ തയ്യാറായില്ല.

നഗരസഭയിൽ വഴിതടസ്സപെടുത്തി നിക്ഷേപിച്ച കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് പരാതി നൽകിയിട്ടുണ്ട്.ഭിന്നശേഷിക്കാരിയും ഊമയുമാണ് സഫീറ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56146/complaint-that-building-debris-was-deposited-in-front-of-the-house-blocking-the-road)