---
title: "യുവകേരളം; ഊരാളുങ്കല്‍ സൊസൈറ്റി  തൊഴില്‍  പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Youth Kerala; Uralungal Society has invited applications for vocational training"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56207/youth-kerala-uralungal-society-has-invited-applications-for-vocational-training"
published_at: "2022-07-20T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d806618150c_apply.jpg"
keywords: []
---

# യുവകേരളം; ഊരാളുങ്കല്‍ സൊസൈറ്റി  തൊഴില്‍  പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **വടകര: **നിര്‍മാണരംഗത്ത് മേസണ്‍ ജനറല്‍ എന്ന തൊഴിലില്‍ സൗജന്യ നൈപുണ്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്ഥിര താമസക്കാരായ യുവാക്കള്‍ക്കാണ് അവസരം.

## Article Content

**വടകര: **നിര്‍മാണരംഗത്ത് മേസണ്‍ ജനറല്‍ എന്ന തൊഴിലില്‍ സൗജന്യ നൈപുണ്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്ഥിര താമസക്കാരായ യുവാക്കള്‍ക്കാണ് അവസരം.

കേരളസര്‍ക്കാരിന്‍റെ യുവകേരളം പ്രോജക്ടില്‍ കുടുംബശ്രീ മുഖേന ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു. എല്‍.സി.സി,എസ്,) ആണ് പദ്ധതി നടപ്പിലാക്കുന്നത്.

പ്രായപരിധി 18നും 35 നും ഇടയില്‍ എസ്.എസ്.എല്‍,സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും അപേക്ഷിക്കാം. അവസാന തിയ്യതി 31-7-2022. കോഴ്സ് വിജയകരമായിപൂര്‍ത്തിയാക്കുന്ന വര്‍ക്ക് സൊസൈറ്റിയില്‍ ജോലി നല്‍കും. വിവരങ്ങള്‍ക്ക്: 9497214091

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56207/youth-kerala-uralungal-society-has-invited-applications-for-vocational-training)