---
title: "മിനിഗോവ; കൊളാവിപ്പാലം ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യമുന്നയിച്ച് കെ.കെ രമ"
english_title: "Minigoa; KK demanded that Kolavipalam be made a tourism center. Rama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56236/minigoa-kk-demanded-that-kolavipalam-be-made-a-tourism-center-rama"
published_at: "2022-07-20T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d82413e8423_rema.jpg"
keywords: []
---

# മിനിഗോവ; കൊളാവിപ്പാലം ടൂറിസം കേന്ദ്രമാക്കണമെന്ന ആവശ്യമുന്നയിച്ച് കെ.കെ രമ

> **Lead Summary:** **വടകര:** മണ്ഡലത്തിലെ നഗരസഭ പരിധിയിൽ നാല്പതാം വാർഡിലെ കടൽ തീരത്തോടും പൊഴിയോടും ചേർന്ന് നാലര ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കൊളാവിപ്പാലം മിനിഗോവ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മേഖലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

## Article Content

**വടകര:** മണ്ഡലത്തിലെ നഗരസഭ പരിധിയിൽ നാല്പതാം വാർഡിലെ കടൽ തീരത്തോടും പൊഴിയോടും ചേർന്ന് നാലര ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കൊളാവിപ്പാലം മിനിഗോവ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മേഖലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റണമെന്ന് കെ.കെ രമ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

വടകര സാന്റ്ബാങ്ക്സിന്റെ അക്കരെയായി സ്ഥിതിചെയ്യുന്ന മിനിഗോവ സംരക്ഷിക്കപ്പെടേണ്ട അമൂല്യങ്ങളായ കണ്ടൽ കാടുകളാൽ സമൃദ്ധമാണ്. സാൻഡ്ബാങ്ക്സിൽ നിന്നും ഇവിടേക്ക് ബോട്ട് സർവീസ് ആരംഭിക്കുകയും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്താൽ കേരളത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇതു മാറുമെന്ന് എം.എൽ.എ പറഞ്ഞു.

ഇപ്പോൾ തന്നെ ധാരാളം സഞ്ചാരികളെത്തുന്ന ഈ സ്ഥലത്ത് മതിയായ സുരക്ഷ ഒരുക്കിയിട്ടില്ലാത്തതിനാല്‍ അപകട സാദ്ധ്യതകൾ ഏറെയാണ്. സുരക്ഷാ സംവിധാനങ്ങളില്ലാത്തതിനാൽ ഒരു വർഷം മുൻപ് ഒരുകുട്ടിയുടെ ജീവൻ ഇവിടെ നഷ്ടമായി മിനിഗോവയെ കുറിച്ച് സർക്കാരിന്റെ ശ്രദ്ധയിലുണ്ടെന്നും, പരിശോധിച്ച് അനുഭാവപൂർണമായ തീരുമാനങ്ങളെടുക്കാമെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉറപ്പ് നൽകിയതായും എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56236/minigoa-kk-demanded-that-kolavipalam-be-made-a-tourism-center-rama)