---
title: "ഗണിതശാസ്ത്ര പുരസ്ക്കാരം; കെ.പി. പ്രമോദ് കുമാർ സ്മാരക  അവാർഡ്  എസ്. സാന്ദ്രയ്ക്ക്"
english_title: "Mathematics Award; KP Pramod Kumar Memorial Award S. To Sandra"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56280/mathematics-award-kp-pramod-kumar-memorial-award-s-to-sandra"
published_at: "2022-07-21T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8dbd4e77b2_sandra.jpg"
keywords: []
---

# ഗണിതശാസ്ത്ര പുരസ്ക്കാരം; കെ.പി. പ്രമോദ് കുമാർ സ്മാരക  അവാർഡ്  എസ്. സാന്ദ്രയ്ക്ക്

> **Lead Summary:** **വടകര: **മടപ്പള്ളി ഗവ.കോളേജ് പൂർവവിദ്യാർഥി കെ.പി. പ്രമോദ് കുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മികച്ച ഗണിതശാസ്ത്ര വിദ്യാർഥിക്കുള്ള അവാർഡ് കണ്ണൂക്കര അജീതിയിൽ എസ്. സാന്ദ്രയ്ക്ക്.

## Article Content

**വടകര: **മടപ്പള്ളി ഗവ.കോളേജ് പൂർവവിദ്യാർഥി കെ.പി. പ്രമോദ് കുമാറിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ മികച്ച ഗണിതശാസ്ത്ര വിദ്യാർഥിക്കുള്ള അവാർഡ് കണ്ണൂക്കര അജീതിയിൽ എസ്. സാന്ദ്രയ്ക്ക്.

ബി.എസ്‌സി. മാത്തമാറ്റിക്സിൽ 2021 വർഷത്തിൽ മടപ്പള്ളി ഗവ.കോളേജിൽ ഒന്നാമതെത്തിയത് സാന്ദ്രയാണ്. 5001 രൂപയും പ്രശംസാപത്രവും മെമന്റോയുമാണ് പുരസ്കാരം. പൂർവ വിദ്യാർഥിസംഘടന ഓർമയുടെ നേതൃത്വത്തിലാണ് പുരസ്കാരം നൽകുന്നത്.

പ്രമോദ്കുമാറിന്റെ ചരമദിനമായ ഓഗസ്റ്റ് നാലിന് മടപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ മുൻമന്ത്രി സി.കെ. നാണു പുരസ്കാരം സമ്മാനിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56280/mathematics-award-kp-pramod-kumar-memorial-award-s-to-sandra)