---
title: "റോഡ് നാറുന്നു; ചാക്കുകളിലാക്കി മാലിന്യം തള്ളുന്നത് പതിവായി "
english_title: "The road stinks; Garbage is regularly dumped in sacks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56288/the-road-stinks-garbage-is-regularly-dumped-in-sacks"
published_at: "2022-07-21T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8e019288ce_malinyam.jpg"
keywords: []
---

# റോഡ് നാറുന്നു; ചാക്കുകളിലാക്കി മാലിന്യം തള്ളുന്നത് പതിവായി 

> **Lead Summary:** **വടകര: **പാതയോരങ്ങൾ ചീഞ്ഞ് നാറുന്നു.സമ്പൂർണ മാലിന്യമുക്ത നഗരസഭാ പ്രഖ്യാപനത്തിനോടനുബന്ധിച്ച് ആരോഗ്യവിഭാഗം നടത്തിയിരുന്ന സ്ക്വാഡ് തിരിച്ചുള്ള കർശനപരിശോധനകൾ കുറഞ്ഞതോടെ മാലിന്യംതള്ളൽ വ്യാപകമാവുന്നതായി പരാതി.

## Article Content

**വടകര: **പാതയോരങ്ങൾ ചീഞ്ഞ് നാറുന്നു.സമ്പൂർണ മാലിന്യമുക്ത നഗരസഭാ പ്രഖ്യാപനത്തിനോടനുബന്ധിച്ച് ആരോഗ്യവിഭാഗം നടത്തിയിരുന്ന സ്ക്വാഡ് തിരിച്ചുള്ള കർശനപരിശോധനകൾ കുറഞ്ഞതോടെ മാലിന്യംതള്ളൽ വ്യാപകമാവുന്നതായി പരാതി.

വടകര വില്യാപ്പള്ളി റോഡിൽ പുത്തൂർ ടെക്നിക്കൽ സ്കൂളിന് സമീപം മാലിന്യംതള്ളൽ പതിവാണ്. ചാക്കുകളിലാക്കി മാലിന്യം തള്ളുന്നത് പതിവായ ഇവിടെ സി സി.ടി.വി. സ്ഥാപിക്കണമെന്ന് വാർഡ് കൗൺസിലർ അഫ്സൽ ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56288/the-road-stinks-garbage-is-regularly-dumped-in-sacks)