---
title: "മുന്നറിയിപ്പ് നൽകി; സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് സർവ്വകക്ഷി മുന്നറിയിപ്പ്"
english_title: "warned; All parties warned not to deny freedom of movement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56289/warned-all-parties-warned-not-to-deny-freedom-of-movement"
published_at: "2022-07-21T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d8e3087fb56_nh.jpg"
keywords: []
---

# മുന്നറിയിപ്പ് നൽകി; സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് സർവ്വകക്ഷി മുന്നറിയിപ്പ്

> **Lead Summary:** **ഒഞ്ചിയം: **സഞ്ചാരസ്വാതന്ത്ര്യമടക്കം നിഷേധിക്കുന്നതരത്തിൽ ദേശീയ പാത വികസനവുമായി മുന്നോട്ടുപോയാൽ നിർമാണപ്രവൃത്തികളടക്കം തടയേണ്ടിവരുമെന്ന് സർവ്വകക്ഷി യോഗം മുന്നറിയിപ്പ് നൽകി. അഴിയൂർ പഞ്ചായത്തിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിർമാണം അന്തിമഘട്ടത്തിലെത്തിയ തലശ്ശേരി-മാഹി ബൈപ്പാസിലെ വിവിധ വിഷയങ്ങളെക്കുറിച്ചും ചേർന്ന സർവകക്ഷിയോഗത്തിൽ പരാതിപ്രളയം.

## Article Content

**ഒഞ്ചിയം: **സഞ്ചാരസ്വാതന്ത്ര്യമടക്കം നിഷേധിക്കുന്നതരത്തിൽ ദേശീയ പാത വികസനവുമായി മുന്നോട്ടുപോയാൽ നിർമാണപ്രവൃത്തികളടക്കം തടയേണ്ടിവരുമെന്ന് സർവ്വകക്ഷി യോഗം മുന്നറിയിപ്പ് നൽകി. അഴിയൂർ പഞ്ചായത്തിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിർമാണം അന്തിമഘട്ടത്തിലെത്തിയ തലശ്ശേരി-മാഹി ബൈപ്പാസിലെ വിവിധ വിഷയങ്ങളെക്കുറിച്ചും ചേർന്ന സർവകക്ഷിയോഗത്തിൽ പരാതിപ്രളയം.

നിലവിലുള്ള ദേശീയപാത വികസിപ്പിക്കുമ്പോൾ കുഞ്ഞിപ്പള്ളിമുതൽ മുക്കാളിവരെ സർവീസ്‌ റോഡ് ഇല്ലെന്ന പ്രശ്നമാണ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപ്രതിനിധികളും യോഗത്തിൽ ചൂണ്ടിക്കാട്ടിയത്.

തലശ്ശേരി-മാഹി ബൈപ്പാസിൽ അഴുക്കുചാലിന്റെയും സർവീസ്‌ റോഡിന്റെയും അഭാവം ജനജീവിതം ദുസ്സഹമാക്കിയതായി ജനപ്രതിനിധികൾ തുറന്നടിച്ചു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളംകയറി വീടുകൾക്ക് നാശം നേരിട്ടിരുന്നു. പ്രശ്നം ചർച്ചചെയ്യാൻ അടുത്തദിവസം സ്ഥലം സന്ദർശിക്കുമെന്ന് ദേശീയപാത അതോറിറ്റി എൻജിനിയർ മുഹമ്മദ് ഷെഫിൻ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ്‌ ആയിഷാ ഉമ്മർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺകുമാർ, തോട്ടത്തിൽ ശശിധരൻ, പ്രമോദ് മാട്ടാണ്ടി, പി. ബാബുരാജ്, സുകുമാരൻ കല്ലറോത്ത്, പി.കെ. കാസിം, പ്രദീപ് ചോമ്പാല, പി.വി. സുബീഷ്, കെ.എ. സുരേന്ദ്രൻ, സാലിം പുനത്തിൽ, മുബാസ് കല്ലേരി, കെ.പി. വിജയൻ, പാമ്പള്ളി ബാലകൃഷ്ണൻ, ശ്രീജേഷ് കുമാർ, കെ. ലീല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56289/warned-all-parties-warned-not-to-deny-freedom-of-movement)