---
title: "ചോറോട് പഞ്ചായത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "High achievers were felicitated in Chorod Panchayat."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56359/high-achievers-were-felicitated-in-chorod-panchayat"
published_at: "2022-07-21T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d9180bec7bc_sathidevi.jpg"
keywords: []
---

# ചോറോട് പഞ്ചായത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **ചോറോട്: **ഉന്നത വിജയം കൈവരിച്ച ചോറോട് ഗവ ഹയർ സെക്കണ്ടറി സ്കൂളിനും, ചോറോട് ഗ്രാമപഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു ഫുൾ പരീക്ഷയിൽ ഉന്നത വിജയം നേടിയ വരെയും, എൽ.എസ് എസ്, യു എസ് എസ്, എൻ എം എം എസ് നേടിയവരെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

## Article Content

**ചോറോട്: **ഉന്നത വിജയം കൈവരിച്ച ചോറോട് ഗവ ഹയർ സെക്കണ്ടറി സ്കൂളിനും, ചോറോട് ഗ്രാമപഞ്ചായത്തിലെ എസ് എസ് എൽ സി, പ്ലസ് ടു ഫുൾ പരീക്ഷയിൽ ഉന്നത വിജയം നേടിയ വരെയും, എൽ.എസ് എസ്, യു എസ് എസ്, എൻ എം എം എസ് നേടിയവരെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

ചോറോട് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്തു.ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് പോളിടെക്നിക്ക് റിട്ട. പ്രിൻസിപ്പാൾ കെ.പി.രാജീവൻ കരിയർ ഗൈഡൻസ് ക്ലാസ്സെടുത്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ കെ.മധുസൂദനൻ, സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, സകൂൾ പി.ടി.ഏപ്രസിഡണ്ട് വി.എം.മോഹനൻ, ബി.പി.ഒ.വി.വി.വിനോദ് കുമാർ, പ്രിൻസിപ്പാൾ ഗിരീഷ് കുമാർ എൻ.കെ, ഹെഡ്മിസ്ട്രസ് ജ്യോതിമാനോത്ത്, പ്രസാദ് വിലങ്ങിൽ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56359/high-achievers-were-felicitated-in-chorod-panchayat)