---
title: "ശിവൻകുട്ടി വടകരയിൽ; മഹാരാജാണ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസ് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും       "
english_title: "Shivankutty in Vadakara; Group of Institutions Campus will be inaugurated by Education Minister Maharaj"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56368/shivankutty-in-vadakara-group-of-institutions-campus-will-be-inaugurated-by-education-minister-maharaj"
published_at: "2022-07-21T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d921cf45bf9_maharaa.jpg"
keywords: []
---

# ശിവൻകുട്ടി വടകരയിൽ; മഹാരാജാണ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസ് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും       

> **Lead Summary:** **വടകര: **ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തും സമാന്തര വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയ സാന്നിദ്ധ്യമായ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇനി സ്വന്തം ക്യാമ്പസ്സിൽ. വടകര മേപ്പയിൽ പച്ചക്കറി മുക്കിൽ നിർമ്മിച്ച ബഹുനില കോളേജ് കെട്ടിടത്തിൽ ക്യാമ്പസ് ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. 23 ന് ശനിയാഴ്ച വൈകു: 3 മണിക്ക് നടക്കുന്ന പരിപാടിയിൽ വടകര നിയോജക മണ്ഡലം എം.എൽ.എ കെ.കെ.രമ അദ്ധ്യക്ഷയാകും.

## Article Content

**വടകര: **ജില്ലയിലെ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തും സമാന്തര വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയ സാന്നിദ്ധ്യമായ മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇനി സ്വന്തം ക്യാമ്പസ്സിൽ. വടകര മേപ്പയിൽ പച്ചക്കറി മുക്കിൽ നിർമ്മിച്ച ബഹുനില കോളേജ് കെട്ടിടത്തിൽ ക്യാമ്പസ് ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിക്കും. 23 ന് ശനിയാഴ്ച വൈകു: 3 മണിക്ക് നടക്കുന്ന പരിപാടിയിൽ വടകര നിയോജക മണ്ഡലം എം.എൽ.എ കെ.കെ.രമ അദ്ധ്യക്ഷയാകും.

വിംസ് കോളേജ് ക്യാമ്പസ് ഉദ്ഘാടനം .കെ .മുരളീധരൻ എം.പി.യും പ്രാക്ടിക്കൽ ലാബിന്റെ ഉദ്ഘാടനം വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദുവും നിർവ്വഹിക്കും. 2011 ൽ വിംസ് എന്ന പേരിൽ പാരാമെഡിക്കൽ സ്ഥാപനം ആരംഭിച്ചു കൊണ്ടാണ് തുടക്കം. മുഴുവൻ കോഴ്സുകൾക്കും ആദ്യത്തെ ഗവ.അംഗീകൃത സർട്ടിഫിക്കറ്റായ എൻസിവിടി സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് ആദ്യ വർഷം മുതൽ തന്നെ ഉറപ്പു വരുത്തി എന്നത് ശ്രദ്ധേയമാണ്.തുടർന്ന് 2012ൽ കല്ലാച്ചിയിൽ വിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേരിലും, 2014ൽ ബാലുശ്ശേരിയിലും 2016ൽ പേരാമ്പ്രയിലും മഹാരാജാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്ന പേരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. ഇതിനിടയിൽ 2015ൽ വടകര എടോടിയിൽ മഹാരാജാസ് എന്ന പേരിൽ കോളജ് ആരംഭിച്ചു.

തുടക്കം മുതൽ പ്ലസ് വൺ പ്ലസ്ടു കോഴ്സുകളും ബിഎ, ബികോം ഉൾപ്പടെയുള്ള ഡിഗ്രി കോഴ്സുകളും നൽകി വരുന്നു.എല്ലാ ഡിഗ്രി കോഴ്സുകളോടുമൊപ്പം പി എസ് സി കോച്ചിങ് സൗജന്യമായി നൽകി വരുന്നു എന്നത് മഹാരാജാസിന്റെ മാത്രം പ്രത്യേകതയാണ്.കൂടാതെ സിഗ്രി കോഴ്സുകളോടൊപ്പം അഡീഷനൽ കോഴ്സുകളായി വിവിധ പ്രൊഫഷണൽ കോഴ്സുകളും വിദ്യാർത്ഥികൾക്ക് നൽകി വരുന്നു.കഴിഞ്ഞ വർഷങ്ങളിലെല്ലാം ജില്ലയിൽ മികച്ച വിജയം നേടുവാനും സമീപ പ്രദേശങ്ങളിലെ ഗവ.കോളജുകളിലെ വിദ്യാർത്ഥികളേക്കാൾ മാർക്ക് സ്വന്തമാക്കുവാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

പാഠ്യ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകാൻ എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്. സ്‌പോർട്സ് മീറ്റുകൾ, ആർട്സ് ഫെസ്റ്റുകൾ, ഷോർട്ട് ഫിലിം നിർമ്മാണം തുടങ്ങിയ കലാപ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, രക്തദാനസേന രൂപീകരിച്ച് രക്തദാനം ഉൾപ്പടെയുള്ള സാമൂഹ്യ സേവന പ്രവർത്തനങ്ങൾ തുടങ്ങിയവ കാര്യക്ഷമമായി നടത്തി വരുന്നു. ജില്ലയിൽ ഒരു പക്ഷേ ആദ്യമായാണ് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആധുനിക സൗകര്യങ്ങളോടെ രണ്ടു നില കെട്ടിടത്തിൽ സ്വന്തം ക്യാമ്പസ് എന്ന ആശയം യാഥാർത്ഥ്യമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56368/shivankutty-in-vadakara-group-of-institutions-campus-will-be-inaugurated-by-education-minister-maharaj)