---
title: "നാനോ കാറിൽ കഞ്ചാവ് കടത്തിയ ക്കേസ്; പ്രതിയെ വെറുതെ വിട്ടു "
english_title: "Case of smuggling ganja in Nano car; The accused was acquitted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56406/case-of-smuggling-ganja-in-nano-car-the-accused-was-acquitted"
published_at: "2022-07-21T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d9490d53c86_court.jpg"
keywords: []
---

# നാനോ കാറിൽ കഞ്ചാവ് കടത്തിയ ക്കേസ്; പ്രതിയെ വെറുതെ വിട്ടു 

> **Lead Summary:** **വടകര :** നാനോ കാറിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. തലശ്ശേരി ചാലിൽ സ്വദേശി കുമ്പള പുറത്ത് സിയാദി നെയാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വി.പി.എം.സുരേഷ് ബാബു വെറുതെ വിട്ടത്.

## Article Content

**വടകര :** നാനോ കാറിൽ കഞ്ചാവ് കടത്തിയ കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. തലശ്ശേരി ചാലിൽ സ്വദേശി കുമ്പള പുറത്ത് സിയാദി നെയാണ് വടകര നാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വി.പി.എം.സുരേഷ് ബാബു വെറുതെ വിട്ടത്.

22 - 10-20 20 തിയ്യതി വൈകുന്നേരം 3:10 മണിക്ക് കോടിയേരി വയലിൽ പീടിക എന്ന സ്ഥലത്തു വെച്ചാണ് KL - 58 L8673 നാനോ കാറിൽ കടത്തുകയായിരുന്ന 3 കിലോ 100 ഗ്രാം കഞ്ചാവ് തലശ്ശേരി എക്സൈസ് സംഘം പിടിക്കുന്നത്.

എക്സൈസ് കാരെ കണ്ട് പ്രതി ഓടിപ്പോയതായി എക്സൈസ് കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ പ്രോസിക്യൂഷന് പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിധിയിൽ പറയുന്നു.പ്രതിക്കു വേണ്ടി അഡ്വക്കറ്റ് പി.പി സുനിൽ കുമാർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56406/case-of-smuggling-ganja-in-nano-car-the-accused-was-acquitted)