---
title: "ഭക്ഷ്യവസ്തുക്കൾക്ക്  ജി എസ് ടി ഏർപ്പെടുത്തിയതിലൂടെ മോഡി സാധാരണക്കാരെ പട്ടിണിയിലേക്ക് തള്ളി വിടുന്നു:  എസ് ഡി പി ഐ"
english_title: "For food items Modi is pushing common man into starvation by introducing GST: SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56475/for-food-items-modi-is-pushing-common-man-into-starvation-by-introducing-gst-sdpi"
published_at: "2022-07-21T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d991c31a66e_Untitled-1.jpg"
keywords: []
---

# ഭക്ഷ്യവസ്തുക്കൾക്ക്  ജി എസ് ടി ഏർപ്പെടുത്തിയതിലൂടെ മോഡി സാധാരണക്കാരെ പട്ടിണിയിലേക്ക് തള്ളി വിടുന്നു:  എസ് ഡി പി ഐ

> **Lead Summary:** **വടകര : **ഭക്ഷ്യവസ്തുക്കൾക്ക് ജി എസ്ടി വർദ്ധിപ്പിച്ചതിലൂടെ മോഡിസാധാരണക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി നിസാം പുത്തൂർ പറഞ്ഞു.

## Article Content

**വടകര : **ഭക്ഷ്യവസ്തുക്കൾക്ക് ജി എസ്ടി വർദ്ധിപ്പിച്ചതിലൂടെ മോഡിസാധാരണക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി നിസാം പുത്തൂർ പറഞ്ഞു.

ആവശ്യ സാധനങ്ങളുടെ GST പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് എസ് ഡി പി ഐ വടകര മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ വടകര യിൽ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

മണ്ഡലം പ്രസിഡന്റ്‌ ഷംസീർ ചോമ്പാലഅധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി കെ വി പി ഷാജഹാൻ സ്വാഗതം പറഞ്ഞു. മണ്ഡലം വൈസ് പ്രസിഡന്റ്‌ റഹൂഫ് ചോറോട് , മുൻസിപ്പൽ കൗൺസിലർ ഹക്കീം പി എസ്, ബഷീർ കെ കെ,വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം സെക്രട്ടറി അർഷിന സലാം എന്നിവർ സംസാരിച്ചു.

അസീസ് വെള്ളോളി, നവാസ് കുന്നുമ്മക്കര, സമദ് മാക്കൂൽ, ശറഫുദ്ധീൻ വടകര, സൈനുദ്ധീൻ എ കെ, ഹംസ ഹാജി ഏറമല, റസീന വടകര, അസ്മ പുതുപ്പണം,എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56475/for-food-items-modi-is-pushing-common-man-into-starvation-by-introducing-gst-sdpi)