---
title: "സജീവൻ്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കെ പി കുഞ്ഞിമദ് കുട്ടി മാസ്റ്റർ എം എൽ എ"
english_title: "Death of sajeevan; KP Kunhimad Kutty Master MLA wants a comprehensive investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56497/death-of-sajeevan-kp-kunhimad-kutty-master-mla-wants-a-comprehensive-investigation"
published_at: "2022-07-22T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da1acfd3288_sajeevan_vadakara_death.jpg"
keywords: []
---

# സജീവൻ്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കെ പി കുഞ്ഞിമദ് കുട്ടി മാസ്റ്റർ എം എൽ എ

> **Lead Summary:** **വടകര: **കല്ലേരിയിലെ സജീവൻ്റെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ മരണത്തെ സംബന്ധിച്ച് അടിയന്തരമായി സമഗ്രമായ അന്വേഷണം നടത്തി ,കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് കെ പി കുഞ്ഞിമദ് കുട്ടി മാസ്റ്റർ എം എൽ എ. ആവശ്യപ്പെട്ടു.

## Article Content

**വടകര: **കല്ലേരിയിലെ സജീവൻ്റെ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ മരണത്തെ സംബന്ധിച്ച് അടിയന്തരമായി സമഗ്രമായ അന്വേഷണം നടത്തി ,കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് കെ പി കുഞ്ഞിമദ് കുട്ടി മാസ്റ്റർ എം എൽ എ. ആവശ്യപ്പെട്ടു.

മരണപ്പെട്ട വിവരമറിഞ്ഞ്, വടകര സഹകരണ ആശുപത്രിയിലും തുടർന്ന് വടകര പൊലീസ് സ്റ്റേഷനിലും എം എൽ എ എത്തി. വടകര പൊലീസ് സ്റ്റേഷനിൽ വെച്ച് റൂറൽ എസ്പിയോട് സംഭവത്തെക്കുറിച്ച് സംസാരിച്ചതായും കുഞ്ഞമ്മദ് കുട്ടി പറഞ്ഞു.

അർദ്ധരാത്രിയിൽ സജീവനെയും കൂടെയുള്ള ജുബൈർ, ഷംനാദ് എന്നിവരെയും വടകര പൊലീസ്, കസ്റ്റഡിയിൽ എടുക്കുകയുണ്ടായി. തുടർന്ന് വടകര പൊലീസ് സ്റ്റേഷനിൽ വെച്ച് സജീവനെയും കൂടെയുണ്ടായിരുന്ന ജുബൈറിനെയും പൊലീസ് മർദ്ദിച്ചതായും മർദ്ദനത്തിന്റെ ഫലമായിട്ടാണ് സജീവൻ മരണപ്പെട്ടത് എന്നും കുടുംബാംഗങ്ങൾ പരാതിപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56497/death-of-sajeevan-kp-kunhimad-kutty-master-mla-wants-a-comprehensive-investigation)