---
title: "കണ്ണൂക്കരയിൽ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു"
english_title: "The driver died in a collision between a private bus and a pickup in Kannookkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56554/the-driver-died-in-a-collision-between-a-private-bus-and-a-pickup-in-kannookkara"
published_at: "2022-07-22T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da58b240a5b_accident.jpg"
keywords: []
---

# കണ്ണൂക്കരയിൽ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു

> **Lead Summary:** **വടകര : **കണ്ണൂക്കരയിൽ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു . വടകരക്കും മാഹിക്കും ഇടയിലാണ് സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചത്. പിക്കപ്പ് ഡ്രൈവർ മലപ്പുറം അരീക്കാട് സ്വദേശി പൊട്ടൻചാലിൽ അബ്ദുള്ളയുടെ മകൻ ബഷീറാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം.

## Article Content

**വടകര : **കണ്ണൂക്കരയിൽ സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു . വടകരക്കും മാഹിക്കും ഇടയിലാണ് സ്വകാര്യ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചത്. പിക്കപ്പ് ഡ്രൈവർ മലപ്പുറം അരീക്കാട് സ്വദേശി പൊട്ടൻചാലിൽ അബ്ദുള്ളയുടെ മകൻ ബഷീറാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം.

കോഴിക്കോട് നിന്നു കണ്ണൂരിലേക്ക് പോകുന്ന നാഷണൽ ബസും എതിരെ വന്ന പിക്കപ്പും കൂട്ടിയടിക്കുകയായിരുന്നു. വാനിൻ്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർ ബഷീറിനെ ഏറെ പരിശ്രമിച്ച് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം താറുമാറായി. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബസ് യാത്രക്കാരായ ചിലർക്കേറ്റ പരിക്ക് നിസ്സാരമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56554/the-driver-died-in-a-collision-between-a-private-bus-and-a-pickup-in-kannookkara)