---
title: "സിയയ്ക്കായ് നാടിറങ്ങുന്നു; ജനകീയ കൺവെൻഷനുകൾ തുടങ്ങി"
english_title: "Siya fund raising; People's Conventions started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56579/siya-fund-raising-peoples-conventions-started"
published_at: "2022-07-22T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da6ec93114e_siya_3.jpg"
keywords: []
---

# സിയയ്ക്കായ് നാടിറങ്ങുന്നു; ജനകീയ കൺവെൻഷനുകൾ തുടങ്ങി

> **Lead Summary:** **വടകര : **ചോറോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ആശാരിക്കുനിയിൽ സിയാദ് ഫസീല ദമ്പതികളുടെ മകളായ സിയാഫാത്തിമയുടെ ചികിത്സ ഏറ്റെടുത്തു കൊണ്ട് ജനമിറങ്ങുകയായ്. ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുപൈതലിന് അപൂർവ്വ രോഗമായ smatip one ( സ്പൈനൽമസ്കുലാർ അട്രോപ്പി) എന്ന രോഗം ബധിച്ചിരിക്കുകയാണ്.

## Article Content

**വടകര : **ചോറോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ആശാരിക്കുനിയിൽ സിയാദ് ഫസീല ദമ്പതികളുടെ മകളായ സിയാഫാത്തിമയുടെ ചികിത്സ ഏറ്റെടുത്തു കൊണ്ട് ജനമിറങ്ങുകയായ്. ഒമ്പത് മാസം മാത്രം പ്രായമുള്ള പിഞ്ചുപൈതലിന് അപൂർവ്വ രോഗമായ smatip one ( സ്പൈനൽമസ്കുലാർ അട്രോപ്പി) എന്ന രോഗം ബധിച്ചിരിക്കുകയാണ്.

ഈ രോഗത്തിന് ഏക പ്രതിവിധിയായ് ആരോഗ്യ വിദഗ്ദർ പറയുന്നത് 18 കോടി രൂപ വിലയുള്ള അമേരിക്കൻ കമ്പനി നിർമ്മിതമായ മരുന്നാണ്.ശാരിരിക വിഷമതകൾ പ്രകടിപ്പിച്ചു തുടങ്ങിയ നമ്മുടെ സിയ മോൾക്ക് എത്രയും വേഗം മരുന്ന് നൽകി രോഗം ഭേദമാകട്ടെ എന്ന പ്രാർത്ഥനയിലാണ് ഈ നാടാകെ.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ചെയർമാനായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫണ്ട് സമാഹരണത്തിനായ് ചിട്ടയായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ ജനകീയ കൺവെൻഷൻ ശ്രീപയോളത്തിൽ രാജന്റെ വീട്ടിൽ നടന്നു.

ചോറോട് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ശ്രീ ഒ എം അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഗീതാ മോഹൻ അധ്യക്ഷത വഹിച്ചു.എം.അശോകൻ, എം.ടി.കെ സുരേന്ദ്രൻ , പി.കെ.ശശി,എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ സ്വാഗതവും എൻ.ടി.ഷാജി നന്ദിയും പറഞ്ഞു.

പ്രസാദ് വിലങ്ങിൽ (ചെയർമാൻ) എൻ.ടി.ഷാജി (ജനറൽ കൺവീനർ) എം.അശോകൻ (ഖജാൻജി) എന്നിവർ ഭാരവാഹികളായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ക്ലസ്റ്റർ കമ്മിറ്റി കൺവീനർമാരുമടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. വിവിധ ഏരിയ കളിലായി എട്ട് ക്ലസ്റ്റർ കമ്മിറ്റികൾ രൂപീകരിച്ചു.ആഗസ്ത് 10 ന് മുമ്പ് എല്ലാ വീടുകളിൽ നിന്നും ധനം സമാഹരിച്ച് കമ്മിറ്റിയെ ഏൽപ്പിക്കുവാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56579/siya-fund-raising-peoples-conventions-started)