---
title: "വധഭീഷണി കത്തിനോട് പ്രതികരിച്ച് കെ.കെ. രമ എം.എൽ.എ"
english_title: "KK Rama MLA responded to the letter with death threats"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56584/kk-rama-mla-responded-to-the-letter-with-death-threats-update"
published_at: "2022-07-22T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da726b88528_rema.jpg"
keywords: []
---

# വധഭീഷണി കത്തിനോട് പ്രതികരിച്ച് കെ.കെ. രമ എം.എൽ.എ

> **Lead Summary:** **വടകര : **വധഭീഷണി കത്തിനോട് പ്രതികരിച്ച് ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമ. ഭീഷണി കാര്യമാക്കുന്നില്ലെന്നും അതില്‍ ഒരു കഴമ്പുമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്. പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ലെന്നും രമ പറഞ്ഞു.

## Article Content

**വടകര : **വധഭീഷണി കത്തിനോട് പ്രതികരിച്ച് ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ. രമ. ഭീഷണി കാര്യമാക്കുന്നില്ലെന്നും അതില്‍ ഒരു കഴമ്പുമില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്. പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ലെന്നും രമ പറഞ്ഞു.

പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. എംഎൽഎ ഹോസ്റ്റൽ അഡ്രസ്സിലേക്കാണ് ഭീഷണിക്കത്ത് വന്നത്. ഇത് സംബന്ധിച്ച് തെളിവടക്കം എം.എൽ.എ ഡി.ജി.പി അനിൽ കാന്തിന് നേരിട്ട് പരാതി നൽകി.

എം.എം മണി പറഞ്ഞതിൽ എന്താണ് തെറ്റ്? നിനക്ക് ഒഞ്ചിയം രക്തസാക്ഷികളെ അറിയാമോ? ഇനിയും ഞങ്ങളുടെ പിണറായി വിജയനെ കുറ്റം പറഞ്ഞാൽ ഭരണം നഷ്ടമായാലും വേണ്ടില്ല ചിലത് ചെയ്യേണ്ടി വരും എന്നാണ് എടീ രമേ എന്ന് അഭിസംബോധന ചെയ്തു കൊണ്ടുള്ള കത്തിൽ ഉള്ളത്. കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.മുരളീധരനും കെ.സി വേണുഗോപാലിനും കത്തിൽ ഭീഷണിയുണ്ട്. പയ്യന്നൂരിൽ വരുമ്പോൾ കാണിച്ചു തരുമെന്നാണ് ഇവരോട് പറയുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56584/kk-rama-mla-responded-to-the-letter-with-death-threats-update)