---
title: "കസ്റ്റഡി മരണമെന്ന് യുഡിവൈഎഫ്, പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി "
english_title: "UDYF and police station marched for custodial death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56607/udyf-and-police-station-marched-for-custodial-death"
published_at: "2022-07-22T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da902398865_udyf.jpg"
keywords: []
---

# കസ്റ്റഡി മരണമെന്ന് യുഡിവൈഎഫ്, പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി 

> **Lead Summary:** **വടകര:** പോലീസ് സ്റ്റേഷനിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് വടകര പോലീസ് സ്റ്റേഷനിലെ എസ്ഐക്കും പോലീസുകാർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിവൈഎഫ് സ്റ്റേഷൻ മാർച്ച് നടത്തി.

## Article Content

**വടകര:** പോലീസ് സ്റ്റേഷനിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് വടകര പോലീസ് സ്റ്റേഷനിലെ എസ്ഐക്കും പോലീസുകാർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിവൈഎഫ് സ്റ്റേഷൻ മാർച്ച് നടത്തി.

യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് സെനീദ് എ വി അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദുൽക്കിഫിൽ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷുഹൈബ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.എം എസ് എഫ് ജില്ലാ പ്രസിഡണ്ട് അഫ്നാസ് ചോറോട്, അഡ്വ:നജ്മൽ പിടികെ , അൻസീർ പനോളി , ഹംസ മാസ്റ്റർ, പ്രബിൻ പാക്കയിൽ തുടങ്ങിയവർ സംസാരിച്ചു.

സജിത്ത് മാരാർ , യൂനുസ് ആവിക്കൽ , രാഹുൽ ദാസ് , കെ കെ കൃഷ്ണദാസ് , ജാഹർ വെള്ളികുളങ്ങര , ആർ സിറാജു , മിനീഷ് കടമേരി , അഭിനന്ദ് ജെ മാധവ് , ഷജീർ ഏറാമല , അജേഷ് കോയന്റവിടതുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് സുബിൻ മടപ്പള്ളി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56607/udyf-and-police-station-marched-for-custodial-death)