---
title: "സജീവൻ്റെ മരണം; നരഹത്യയ്ക്ക് കേസ് എടുക്കണം - മനയത്ത് ചന്ദ്രന്‍ "
english_title: "Death of sajeevan; A case should be filed for murder - Manayat Chandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56610/death-of-sajeevan-a-case-should-be-filed-for-murder-manayat-chandran"
published_at: "2022-07-22T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da94b35014c_manayath_chandran.jpg"
keywords: []
---

# സജീവൻ്റെ മരണം; നരഹത്യയ്ക്ക് കേസ് എടുക്കണം - മനയത്ത് ചന്ദ്രന്‍ 

> **Lead Summary:** **വടകര: **കല്ലേരി സ്വദേശി സജീവന്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പാലിക്കേണ്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**വടകര: **കല്ലേരി സ്വദേശി സജീവന്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പ്രതിയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പാലിക്കേണ്ട സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സജീവനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

സജീവന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ആവശ്യപ്പെട്ടു.

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ കുഴഞ്ഞു വീണ സജീവന് പ്രഥാമിക ചികില്‍സ നല്‍കനോ, ഹോസ്പിറ്റില്‍ കൊണ്ടു പോകുന്നതിനോ പോലീസുകാര്‍ തയ്യാറായില്ല. ഇത് തികച്ചും അനീതിയാണ് ഇവര്‍ക്ക് എതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56610/death-of-sajeevan-a-case-should-be-filed-for-murder-manayat-chandran)