---
title: "മതേതരത്വത്തിന്റെ കാവൽ ഭടനായിരുന്നു വീരേന്ദ്രകുമാർ - മനയത്ത് ചന്ദ്രൻ "
english_title: "Virendra Kumar - Manayat Chandran was the guardian of secularism"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56615/virendra-kumar-manayat-chandran-was-the-guardian-of-secularism"
published_at: "2022-07-22T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da9cf9ce5f5_virendra_kumar.jpg"
keywords: []
---

# മതേതരത്വത്തിന്റെ കാവൽ ഭടനായിരുന്നു വീരേന്ദ്രകുമാർ - മനയത്ത് ചന്ദ്രൻ 

> **Lead Summary:** **വടകര : **വർഗ്ഗീയ വാദികൾ രാജ്യത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ നടത്തപ്പെടുമ്പോൾ വീരേന്ദ്രകുമാർ എന്ന മതേതര വാദിയെ രാജ്യം ഓർക്കുകയാണ്. ബാബറി മസ്ജിദ് തകർത്തപ്പോഴും നാട്ടിൽ ന്യൂനപക്ഷ ആക്രമണങ്ങൾ നടക്കുമ്പോഴും ആ മനസും ശരീരവും ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ട്.

## Article Content

**വടകര : **വർഗ്ഗീയ വാദികൾ രാജ്യത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ നടത്തപ്പെടുമ്പോൾ വീരേന്ദ്രകുമാർ എന്ന മതേതര വാദിയെ രാജ്യം ഓർക്കുകയാണ്. ബാബറി മസ്ജിദ് തകർത്തപ്പോഴും നാട്ടിൽ ന്യൂനപക്ഷ ആക്രമണങ്ങൾ നടക്കുമ്പോഴും ആ മനസും ശരീരവും ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ട്.

പാർട്ടിയെ ഒന്നിച്ച് കൊണ്ടുപോകാനും ഭിന്നിച്ചു നിൽകുന്നവരെ കൂട നിർത്തി പാർട്ടിയെ ശക്തിപ്പെടുത്താന്നും അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ചവീരേന്ദ്രകുമാറിന്റെ 86 ജന്മദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.ദാമോദരൻ മാസ്റ്റർ, ഏ.ടി.ശ്രീധരൻ, എടയത്ത് ശ്രീധരൻ, പി.പി.രാജൻ, പി.പ്രദീപ് കുമാർ, പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.കെ.വനജ, പി.പി.നിഷ, എം.സതി, പ്രസാദ് വിലങ്ങിൽ സ്വാഗതവും അഡ്വ, ബൈജു രാഘവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56615/virendra-kumar-manayat-chandran-was-the-guardian-of-secularism)