---
title: "കുന്നുമ്മക്കരയില്‍ ഒഴുക്കില്‍ പെട്ട് ഒന്നര വയസ്സുകാരന്  ദാരുണാന്ത്യം"
english_title: "A one-and-a-half-year-old boy died in a flood in Kunnummakkara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5667/a-one-and-a-half-year-old-boy-died-in-a-flood-in-kunnummakkara"
published_at: "2021-10-17T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616bdd031da81_death .jpg"
keywords: []
---

# കുന്നുമ്മക്കരയില്‍ ഒഴുക്കില്‍ പെട്ട് ഒന്നര വയസ്സുകാരന്  ദാരുണാന്ത്യം

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** കുന്നുമ്മക്കര പയ്യത്തൂരില്‍ ഒഴുക്കില്‍ പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂക്കര സ്വദേശി മുഹമ്മദ് ഷംജാസിന്റെയും നൂറയുടേയും മകനായ മുഹമ്മദ് റൈഹാന്‍ ആണ് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടത്.

## Article Content

**ഓര്‍ക്കാട്ടേരി: ** കുന്നുമ്മക്കര പയ്യത്തൂരില്‍ ഒഴുക്കില്‍ പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. കണ്ണൂക്കര സ്വദേശി മുഹമ്മദ് ഷംജാസിന്റെയും നൂറയുടേയും മകനായ മുഹമ്മദ് റൈഹാന്‍ ആണ് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടത്.

കുട്ടിയുടെ ഉമ്മ വീടായ കുന്നുമ്മക്കര പയ്യത്തൂരില്‍ വെച്ചാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ ബന്ധുവിനോടൊപ്പം കടയില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. കടയ്ക്ക് സമീപമുള്ള കൈതോട്ടില്‍ വീഴുകയായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5667/a-one-and-a-half-year-old-boy-died-in-a-flood-in-kunnummakkara)