---
title: "കല്ലേരി സജീവന്റെ മരണം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവജനതാദൾ പ്രവർത്തകർ പ്രകടനം നടത്തി"
english_title: " Kalleri Sajeev's death; Demanding action against the culprits Yuva Janata Dal workers staged a demonstration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56710/kalleri-sajeevs-death-demanding-action-against-the-culprits-yuva-janata-dal-workers-staged-a-demonstration"
published_at: "2022-07-23T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db8a813b400_LJD_2.jpg"
keywords: []
---

# കല്ലേരി സജീവന്റെ മരണം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവജനതാദൾ പ്രവർത്തകർ പ്രകടനം നടത്തി

> **Lead Summary:** **വടകര: **പോലീസ് കസ്റ്റഡിയിൽ എടുത്ത കല്ലേരി സ്വദേശി സജീവൻ മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് അലംഭാവം കാണിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും, വിശദമായ അന്വേഷണം നടത്തണമെന്നും ലോക്താന്ത്രിക്ക് യുവ ജനതാദൾ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: **പോലീസ് കസ്റ്റഡിയിൽ എടുത്ത കല്ലേരി സ്വദേശി സജീവൻ മരണപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് അലംഭാവം കാണിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും, വിശദമായ അന്വേഷണം നടത്തണമെന്നും ലോക്താന്ത്രിക്ക് യുവ ജനതാദൾ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സംഭവത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് വടകര ടൗണിൽ പ്രകടനവും നടന്നു.പ്രകടനത്തിന് കിരൺജിത്ത്,ദീപു കളരിക്കണ്ടി, എം.എം.ബിജു, പ്രവീൺ ടി.പി., അതുൽ. ടി.പി, വിപിൻ, മഹേഷ് ബാബു, അനൂപ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56710/kalleri-sajeevs-death-demanding-action-against-the-culprits-yuva-janata-dal-workers-staged-a-demonstration)