---
title: "പാർവണ ഹിമാചലിലേക്ക്; യാത്രയയപ്പ് നൽകി തോടന്നൂർ ബി ആർ സി"
english_title: "Parvana to Himachal; Thotannoor BRC gave farewell"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56715/parvana-to-himachal-thotannoor-brc-gave-farewell"
published_at: "2022-07-23T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db8ed12ea98_parvvn.jpg"
keywords: []
---

# പാർവണ ഹിമാചലിലേക്ക്; യാത്രയയപ്പ് നൽകി തോടന്നൂർ ബി ആർ സി

> **Lead Summary:** > **വടകര:** സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന "ഏക് ഭാരത് ശ്രേഷ്ഠ ഭാരത് " പദ്ധതിയിൽ പങ്കെടുത്ത് ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ പൊതുവിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായ മേമുണ്ട സ്കൂൾ +2 വിദ്യാർത്ഥിനി പാർവണ ജി ക്ക് തോടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

## Article Content

> **വടകര:** സ്വാതന്ത്രത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന "ഏക് ഭാരത് ശ്രേഷ്ഠ ഭാരത് " പദ്ധതിയിൽ പങ്കെടുത്ത് ഹിമാചൽ പ്രദേശ് സന്ദർശിക്കാൻ പൊതുവിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് ജില്ലയുടെ പ്രതിനിധിയായ മേമുണ്ട സ്കൂൾ +2 വിദ്യാർത്ഥിനി പാർവണ ജി ക്ക് തോടന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

മേമുണ്ട ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടോടി ഗാനവതരണമാണ് ട്വിനിംഗ് പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ഓരോ ജില്ലയിൽ നിന്നും ഓരോ വിദ്യാലയങ്ങളെ തെരഞ്ഞെടുത്തപ്പോൾ കോഴിക്കോടിനെ പ്രതിനിധീകരിക്കുന്നത് മേമുണ്ട ഹയർസെക്കണ്ടറി സ്കൂളാണ് .

ഡോ : രാജേന്ദ്രൻ എടത്തുംകര യാത്രയയപ്പുയോഗം ഉദ്ഘാടനംചെയ്തു. മേമുണ്ട സ്കൂൾ പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തോടന്നൂർ ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ രാജീവൻ വളപ്പിൽകുനി പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിച്ചു.

മേമുണ്ട സ്കൂൾ മാനേജർ പി രാജൻ മാസ്റ്റർ, മേമുണ്ട സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ജിതേഷ്, ഇ അശോകൻ, രചന ഒ പി എന്നിവർ സംസാരിച്ചു. ഞായറാഴ്ച കൊച്ചിയിൽ നിന്നും വിമാനമാർഗം ഡൽഹി യിലെത്തി അവിടുന്ന് റോഡ് മാർഗ്ഗമാണു ഹിമാചലിലേക് പോകുന്നത്.

അവിടുത്തെ ജനജീവിതം, സംസ്കാരം, വിദ്യാഭ്യാസം, ആചാരങ്ങൾ തുടങ്ങി നനാത്വത്തിൽ ഏകത്വം ദർശിക്കുക എന്നതാണ് സന്ദർശനോദേശ്യം. ഷിംലയിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കാണ് കുട്ടികളുടെ യാത്രയുടെയും അനുബന്ധ കാര്യങ്ങളുടെയും ചുമതല. ജൂലൈ 30 നു ആണ് തിരിച്ചെത്തുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56715/parvana-to-himachal-thotannoor-brc-gave-farewell)