---
title: "മന്തരത്തൂരും പരിസരപ്രദേശങ്ങളിലും ഭ്രാന്തൻനായയുടെ വിളയാട്ടം; 5 പേർക്ക് പരിക്ക് "
english_title: "rampage in and around Mantarathur; 5 people injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56720/rampage-in-and-around-mantarathur-5-people-injured"
published_at: "2022-07-23T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db9296ab4b4_dog.jpg"
keywords: []
---

# മന്തരത്തൂരും പരിസരപ്രദേശങ്ങളിലും ഭ്രാന്തൻനായയുടെ വിളയാട്ടം; 5 പേർക്ക് പരിക്ക് 

> **Lead Summary:** **തോടന്നൂർ: **മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരും പരിസരങ്ങളിലും ഭ്രാന്തൻനായയുടെ വിളയാട്ടം.മന്തരത്തൂർ, അരീക്കൽമുക്ക്, പള്ളിപരിസരം, വളിയാണ്ടി മുക്ക്, തോടന്നൂർ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ 5 പേർക്ക് കടിയേറ്റു.

## Article Content

**തോടന്നൂർ: **മണിയൂർ പഞ്ചായത്തിലെ മന്തരത്തൂരും പരിസരങ്ങളിലും ഭ്രാന്തൻനായയുടെ വിളയാട്ടം.മന്തരത്തൂർ, അരീക്കൽമുക്ക്, പള്ളിപരിസരം, വളിയാണ്ടി മുക്ക്, തോടന്നൂർ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ 5 പേർക്ക് കടിയേറ്റു.

മുഖത്തും കൈക്കും കടിയേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവുനായ്ക്കൾ കൂട്ടമായി വളർത്തുമൃഗങ്ങളെയും കാൽനടയാത്രക്കാരെയും മറ്റും കടിച്ചു പരിക്കേൽപ്പിക്കുന്നത് പതിവായിമാറുകയാണ്.ജനങ്ങൾക്ക് പേടിയില്ലാതെ പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ.

മദ്രസകളിലും സ്കൂളുകളിലും പോകുന്ന കൊച്ചുകുട്ടികൾ ധാരാളം ഉണ്ട് ഈ മേഖലയിൽ.പലപ്പോഴും ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.തെരുവുനായ ശല്യം കാരണം കാൽനട ഏറെ ഭീതി നിറഞ്ഞതായി മാറിയിരിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56720/rampage-in-and-around-mantarathur-5-people-injured)