---
title: "കരിയർനയം പുറത്തിറക്കും; ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസരീതി ഉണ്ടാകണം- മന്ത്രി വി. ശിവൻകുട്ടി"
english_title: "Career policy will be released; There should be purposeful education - Minister V. Shivankutty"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56930/career-policy-will-be-released-there-should-be-purposeful-education-minister-v-shivankutty"
published_at: "2022-07-24T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dccf4e99b4b_shivankutty.jpg"
keywords: []
---

# കരിയർനയം പുറത്തിറക്കും; ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസരീതി ഉണ്ടാകണം- മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** **വടകര:** തൊഴിൽസാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തത വരുത്തുന്നതിനും ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസരീതി സൃഷ്ടിക്കുന്നതിനുമായി കേരളം കരിയർനയം പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

## Article Content

**വടകര:** തൊഴിൽസാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തത വരുത്തുന്നതിനും ലക്ഷ്യബോധത്തോടെയുള്ള വിദ്യാഭ്യാസരീതി സൃഷ്ടിക്കുന്നതിനുമായി കേരളം കരിയർനയം പുറത്തിറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വടകര മേപ്പയിലിലെ മഹാരാജാസ് കോളേജ് ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വിംസ് പാരമെഡിക്കൽ ക്യാമ്പസിന്റെ ഉദ്ഘാടനം കെ. മുരളീധരൻ എം.പി. നിർവഹിച്ചു.

കെ.കെ. രമ എം.എൽ.എ. അധ്യക്ഷയായി. പ്രാക്ടിക്കൽ ലാബ് നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ദിനേശൻ മരുതോങ്കര റിപ്പോർട്ട് അവതരിപ്പിച്ചു. മഹാരാജാസ് എം.ഡി. എം.കെ. ബിജിത്ത്, വാർഡ് കൗൺസിലർ പി.പി. ലീബ, ജിജി വർഗീസ്, ഗോവിന്ദൻ കുട്ടി, സജി. കെ. രാജ്, ടി.പി. ഗോപാലൻ, പുറന്തോടത്ത് സുകുമാരൻ, സി. രാമകൃഷ്ണൻ, എം. ഫൈസൽ, അബ്ദുൾ റഷീദ്, അഖിൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56930/career-policy-will-be-released-there-should-be-purposeful-education-minister-v-shivankutty)